തിരുവനന്തപുരത്ത് വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിൽ നിന്ന് രക്ഷപ്പെട്ട ഷെമിയുടെ ആരോഗ്യനിലയിൽ പുരോഗതി. അഫാന്‍റെ പിതാവ് അബ്ദുറഹീം ഷെമിയെ കണ്ടെന്നും അവർ അദ്ദേഹത്തെ തിരിച്ചറിഞ്ഞെന്നും അബ്ദുറഹീമിന്‍റെ സുഹൃത്ത് അബൂബക്കർ പറഞ്ഞു. ചെറിയ മകൻ അഹ്സാനെ കുറിച്ചാണ് കൂടുതലായി ചോദിക്കുന്നത്. തലയടിച്ചു വീണു എന്ന് തന്നെയാണ് ഷെമി ആവർത്തിക്കുന്നതെന്നും അബൂബക്കർ പറഞ്ഞു. നാട്ടിലെത്തിയ റഹീം പ്രിയപ്പെട്ടവരുടെ ഖബര്‍ സന്ദര്‍ശിച്ചു. ഇന്ന് രാവിലെയാണ് നീണ്ട ഏഴ് വര്‍ഷത്തിന് ശേഷം അബ്ദുറഹീം നാട്ടിലെത്തുന്നത്. സാമ്പത്തിക പ്രതിസന്ധിയും താമസ രേഖയില്ലാത്തതും റഹീമിന്‍റെ യാത്ര പ്രതിസന്ധിയിലാക്കിയിരുന്നു. സാമൂഹ്യ പ്രവർത്തകന്‍റെ ഇടപെടലിലാണ് നാട്ടിലെത്തിയത്.