നാട്ടില്‍ ഇറങ്ങി ഭീതി പടര്‍ത്തിയ കാട്ടുപന്നികളെ വെടിവെച്ച് കൊന്നു

നാട്ടില്‍ ഇറങ്ങി ഭീതി പടര്‍ത്തിയ കാട്ടുപന്നികളെ തിരുവല്ല നഗരസഭയുടെ നേതൃത്വത്തില്‍ വെടിവെച്ച് കൊന്നു.

മുത്തൂര്‍ ക്രൈസ്റ്റ് സ്‌കൂളിന് സമീപത്തെ ചുറ്റുമതിലുള്ള ആളൊഴിഞ്ഞ പുരയിടത്തിലേക്ക് സമീപവാസികള്‍ ഓടിച്ചു കയറ്റിയ അഞ്ച് കാട്ടുപന്നികളെയാണ് വെടിവെച്ച് കൊന്നത്.ചൊവ്വാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം.

നഗരസഭയിലെ 39ാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന മുത്തൂരിലും പരിസര പ്രദേശങ്ങളിലുമായി കഴിഞ്ഞ രണ്ടു ദിവസമായി ജനവാസ മേഖലകളില്‍ ഇറങ്ങിയ കാട്ടുപന്നിക്കൂട്ടം ജനങ്ങള്‍ക്കിടയില്‍ ഭീതി പടര്‍ത്തിയിരുന്നു.

ചൊവ്വാഴ്ച വൈകിട്ട് മൂന്ന് മണിയോടെ ക്രൈസ്റ്റ് സ്‌കൂളിന് സമീപത്തെ പുരയിടത്തില്‍ കാണപ്പെട്ട കാട്ടുപന്നിക്കൂട്ടത്തെ സമീപവാസികള്‍ ചേര്‍ന്ന് ചുറ്റുമതിലുള്ള പുരയിടത്തിലേക്ക് ഓടിച്ചു കയറ്റുകയായിരുന്നു.

തുടര്‍ന്ന് വനംവകുപ്പിന്റെ അനുമതിയുള്ള ഷൂട്ടർമാരായ ജോസ് പ്രകാശ് മല്ലപ്പള്ളി, സിനീത് കരുണാകരന്‍ പാലാ, ജോസഫ് മാത്യു പാലാ എന്നിവരെ എത്തിച്ച് ഇവയെ വെടിവെച്ച് കൊല്ലുകയായിരുന്നു.

Leave a Reply

spot_img

Related articles

അന്യായവില: തീയറ്ററുകളിൽ റെയ്ഡ്

എറണാകുളം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ...

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം. 32,000 രൂപ കവർന്നു.രണ്ടര മാസത്തിനിടെ രണ്ടാം വട്ടമാണ് മോഷണം.ഏണി ഉപയോഗിച്ച് ബീവറേജ് കെട്ടിടത്തിൻ്റെ പിറകിലെ എക്സോ ഫാനിന്...

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെ; രേഖകള്‍ പുറത്ത്

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്.സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്...

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതിരുന്ന ഉദ്യോഗാർഥികൾക്കും ( രജിസ്ട്രേഷൻ ഐ .ഡി....