മുടങ്ങിക്കിടക്കുന്ന ജലവൈദ്യുത പദ്ധതികൾ പൂർത്തിയാക്കും;കെ കൃഷ്ണൻകുട്ടി

സംസ്ഥാനത്ത് വിവിധസ്ഥലങ്ങളിലായി മുടങ്ങിക്കിടക്കുന്ന ജലവൈദ്യുത പദ്ധതികൾ എത്രയുംവേഗം  പൂർത്തിയാക്കുക എന്നതാണ് സർക്കാരിന്റെ  ലക്ഷ്യമെന്ന് വൈദുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി.

മൂലമറ്റം കെ എസ് ഇ ബി സർക്യൂട്ട് ഹൗസിൽ  കെ എസ് ഇ ബി ഉന്നത ഉദ്യോഗസ്ഥരുമായി   ചർച്ച നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. 300 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാൻ കഴിയുന്ന  പദ്ധതികളുടെ നിർമ്മാണ പ്രവൃത്തികളുടെ അനിശ്ചിത്വം പരിഹരിക്കാനും, കാര്യങ്ങൾ വിലയിരുത്തുന്നതിനുമാണ് നിയമസഭാ സബ്ജക്ട് കമ്മറ്റി പള്ളിവാസലിലും മൂലമറ്റത്തും സന്ദർശനം നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു. പീക്ക് സമയങ്ങളിൽ വലിയ വില കൊടുത്താണ് കേരളം വൈദ്യുതി വാങ്ങുന്നത്. മുടങ്ങി കിടക്കുന്ന പദ്ധതികൾ പൂർത്തീകരിച്ചാൽ പ്രശ്നം ഒരു പരിധി വരെ പരിഹരിക്കാൻ കഴിയും. ഉദ്യോഗസ്ഥ ചർച്ചയിൽ നിന്നും ഒത്തിരി കാര്യങ്ങൾ കമ്മറ്റിക്ക് ബോധ്യമായിട്ടുണ്ട്. ആ വിഷയങ്ങൾ അടുത്ത കമ്മിറ്റി  ചർച്ച ചെയ്ത് തീരുമാനമെടുക്കും. മന്ത്രി കെ കൃഷ്ണൻകുട്ടിയ്ക്ക് പുറമെ  അംഗങ്ങളായ   വാഴൂർ സോമൻ, പി നന്ദകുമാർ, എ പ്രഭാകരൻ, കെ കെ രാമചന്ദ്രൻ, അൻവർ സാദത്ത് എന്നിവരും  പങ്കെടുത്തു. ഇടുക്കി ജില്ലയിലെ  രണ്ട് ദിവസം നീണ്ടുനിന്ന പരിപാടിയിൽ  പള്ളിവാസൽ , ഇടുക്കി ഡാമുകൾ,മൂലമറ്റം പവർഹൗസ് എന്നിവിടങ്ങളാണ്  നിയമസഭാ സബ്‌ജക്ട് കമ്മിറ്റി  സന്ദർശിച്ചത്.

Leave a Reply

spot_img

Related articles

അന്യായവില: തീയറ്ററുകളിൽ റെയ്ഡ്

എറണാകുളം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ...

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം. 32,000 രൂപ കവർന്നു.രണ്ടര മാസത്തിനിടെ രണ്ടാം വട്ടമാണ് മോഷണം.ഏണി ഉപയോഗിച്ച് ബീവറേജ് കെട്ടിടത്തിൻ്റെ പിറകിലെ എക്സോ ഫാനിന്...

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെ; രേഖകള്‍ പുറത്ത്

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്.സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്...

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതിരുന്ന ഉദ്യോഗാർഥികൾക്കും ( രജിസ്ട്രേഷൻ ഐ .ഡി....