കേരളത്തില്‍ സില്‍വർ ലൈൻ പദ്ധതി വരില്ലെന്നും പദ്ധതിക്ക് കേന്ദ്ര സർക്കാർ അനുമതി നല്‍കില്ലെന്നും മെട്രോമാൻ ഇ. ശ്രീധരൻ.സംസ്ഥാന സർക്കാർ പദ്ധതി ഉപേക്ഷിച്ചു എന്ന് അറിയിച്ചാല്‍ കൂടുതല്‍ പ്രയോജനകരമായ ബദല്‍ പദ്ധതിയുമായി മുന്നോട്ട് പോകുന്നതിന് കേന്ദ്ര സർക്കാറുമായി സംസാരിക്കുമെന്നും ശ്രീധരൻ വ്യക്തമാക്കി.പാലക്കാട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ-റെയിലുമായി മുന്നോട്ട് പോകുമെന്ന സംസ്ഥാന സർക്കാറിന്‍റെ നിലപാടിനെ തള്ളിയാണ് ശ്രീധരൻ രംഗത്ത് എത്തിയത്. പദ്ധതിയുടെ രൂപരേഖ കേരളത്തില്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കും. കേരളം കെ-റെയിലില്‍നിന്നു പിന്മാറിയെന്ന് കേന്ദ്ര സർക്കാറിനെ അറിയിച്ചാല്‍ ബദല്‍ പദ്ധതിക്ക് അനുമതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ബദല്‍ പദ്ധതിയുടെ രൂപരേഖ, കേരളത്തിന് കൂടുതല്‍ അനുയോജ്യമായിരിക്കും. ഇത് നടപ്പാക്കുന്നതിന് പിന്തുണ നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.