എസ്‌ഐആർ; 20 ലക്ഷത്തോളം പേർ പട്ടികയിൽ നിന്നും ഒഴിവായേക്കും

20 ലക്ഷത്തോളം പേർ പട്ടികയിൽ നിന്നും ഒഴിവായേക്കും. കേരളത്തിൽ എസ്‌ഐആർ എന്യൂമറേഷൻ ഫോം നൽകാൻ ഇതുവരെ കണ്ടെത്താനാകാത്തവരുടെ എണ്ണം 20,29,703 ആയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ അറിയിച്ചു.നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കരടു വോട്ടർ പട്ടിക എസ്ഐആറിൻ്റെ അടിസ്‌ഥാനത്തിൽ തയാറാക്കാനും അതിനുള്ള നടപടികൾ സ്വീകരിക്കാനും ഈ മാസം 19 മുതൽ 22 വരെ സാവകാശമുണ്ട്. തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിച്ച പുതിയ സമയക്രമ പ്രകാരമാണിത്.23 ന് കരടു പട്ടിക പ്രസിദ്ധീകരിച്ച ശേഷം 2026 ജനുവരി 22 വരെ പരാതികളും നിർദേശങ്ങളും സമർപ്പിക്കാം. തുടർന്ന് ഇലക്ടറൽ റജിസ്ട്രേഷൻ ഓഫിസർമാർക്ക് (ഇആർഒ) ആവശ്യമായ വോട്ടർമാർക്ക് നോട്ടിസ് അയയ്ക്കാനും തെളിവെടുപ്പ് നടത്തി തീർപ്പു കൽപിക്കാനും ഫെബ്രുവരി 15 വരെ സമയം അനുവദിച്ചു.പട്ടികയുടെ പരിശോധനയും കമ്മിഷന്റെ അനുമതിയും 17നകം നേടണം. അന്തിമ പട്ടിക ഫെബ്രുവരി 21നു പ്രസിദ്ധീകരിക്കും.

Leave a Reply

spot_img

Related articles

ഗര്‍ഭിണികളെ പാര്‍പ്പിച്ച്‌ നവജാത ശിശുക്കളെ വില്‍പ്പന നടത്തുന്ന സംഘത്തിനെതിരെ കൂടുതൽ അന്വേഷണത്തിനൊരുങ്ങി പോലീസ്

ഗര്‍ഭിണികളെ പാര്‍പ്പിച്ച്‌ നവജാത ശിശുക്കളെ വില്‍പ്പന നടത്തുന്ന സംഘത്തിനെതിരെ കൂടുതൽ അന്വേഷണത്തിനൊരുങ്ങി പോലീസ്.ഈരാറ്റുപേട്ടയ്ക്ക് സമീപം തീക്കോയിലുള്ള വാടക വീട്ടില്‍ ഗര്‍ഭിണിയായ യുവതിയെ താമസിപ്പിച്ചിരുന്ന തമിഴ്നാട്...

എസ്‌എഫ്‌ഐ നേതാവ് ഐഷി ഘോഷിനെതിരായ ജാമ്യമില്ലാ വാറണ്ട് റദ്ദാക്കി

എസ്‌എഫ്‌ഐ നേതാവ് ഐഷി ഘോഷിനെതിരായ ജാമ്യമില്ലാ വാറണ്ട് റദ്ദാക്കി.ഡല്‍ഹി പാട്യാല ഹൗസ് കോടതിയുടേതാണ് നടപടി.അഞ്ച് വര്ഷം മുമ്പുള്ള കേസിലെ അറസ്റ്റ് വാറണ്ട് കോടതി ബുധനാഴ്ച...

ബോർഡ്-കോർപറേഷൻ പദവികളുടെ വിഭജനത്തിനായി ഘടകകക്ഷികളുമായി ഉഭയകക്ഷി ചർച്ചകള്‍ നടത്താൻ യുഡിഎഫ്

സംസ്ഥാനത്തെ ബോർഡ്-കോർപറേഷൻ പദവികളുടെ വിഭജനത്തിനായി ഘടകകക്ഷികളുമായി ഉഭയകക്ഷി ചർച്ചകള്‍ നടത്താൻ യുഡിഎഫ് യോഗത്തില്‍ തീരുമാനം.ഓരോ പാർട്ടികള്‍ക്കുമുള്ള ബോർഡ്-കോർപറേഷൻ സ്ഥാനങ്ങളില്‍ ചർച്ചകളിലൂടെ വേഗത്തില്‍ ധാരണയിലെത്തും. പുതിയ...

പുനര്‍ജനി പദ്ധതി: വിഡി സതീശന് ക്ലീൻ ചിറ്റ്; തെളിവില്ലെന്ന് വിജിലൻസ്

പുനർജനി പദ്ധതിയിൽ മുഖ്യമന്ത്രി വിഡി സതീശന് ക്ലീൻ ചിറ്റ്.വിഡി സതീശനെതിരായ അന്വേഷണം അവസാനിപ്പിച്ചതായും തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി വിജിലൻസ് ഡയറക്ടർ റിപ്പോർട്ട് നൽകിയെന്നും ആഭ്യന്തര മന്ത്രി...