‘സാറേ.. ഞങ്ങടെ സ്‌കൂള്‍ ഞങ്ങടെ സ്ഥലത്ത് തന്നെ വേണം’: മുഖ്യമന്ത്രിയോട് വെള്ളാര്‍മല സ്‌കൂളിലെ കുട്ടികള്‍; അവിടെത്തന്നെ കാണുമെന്ന് മുഖ്യമന്ത്രിയും

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം തകര്‍ത്തെറിഞ്ഞ വെള്ളാര്‍മല സ്‌കൂളിലെ കുട്ടികള്‍ അവതരിപ്പിച്ച സംഘനൃത്തമായിരുന്നു കേരള സ്‌കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടന വേദിയിലെ പ്രധാന ആകര്‍ഷണം. ഉരുളെടുത്ത ജനതയുടെ കഥ പറഞ്ഞ് കുട്ടികള്‍ എല്ലാം മറന്നാടിയപ്പോള്‍ കാണികളുടെ കണ്ണ് നിറഞ്ഞു. ചാരത്തില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റു വാ.. ചിറകിന്‍ കുരത്താര്‍ന്നു വാനില്‍ പറക്കുക എന്ന് പറഞ്ഞ് പ്രത്യാശയുടെ സന്ദേശം പകര്‍ന്നാണ് കുട്ടികള്‍ നൃത്തം അവസാനിപ്പിച്ചത്. കുട്ടികളെ കാണാനും അനുഗ്രഹിക്കാനും മുഖ്യമന്ത്രി നേരിട്ടെത്തുകയും ചെയ്തു.സാറേ ഞങ്ങടെ സ്‌കൂള്‍ ഞങ്ങടെ സ്ഥലത്ത് തന്നെ ഞങ്ങള്‍ക്ക് വേണമെന്നായിരുന്നു മുഖ്യമന്ത്രിയെ കണ്ടപ്പോള്‍ കുട്ടികള്‍ക്ക് പറയാനുണ്ടായിരുന്നത്. നിങ്ങടെ സ്‌കൂള്‍ നല്ല സ്‌കൂള്‍ അല്ലെ. അവിടെത്തന്നെയുണ്ടാകും – മുഖ്യമന്ത്രി വാക്ക് കൊടുക്കുകയും ചെയ്തു.കുട്ടികളെ നേരില്‍ കണ്ടതിനെ കുറിച്ച് ഫേസ്ബുക്ക് കുറിപ്പും മുഖ്യമന്ത്രി പങ്കിട്ടിട്ടുണ്ട്. മുണ്ടക്കൈയില്‍ ഉരുള്‍പൊട്ടിയപ്പോള്‍ വെള്ളാര്‍മല സ്‌കൂളിന്റെ ഒരു ചെറിയ ഭാഗം മാത്രമാണ് തകരാതെ അവശേഷിച്ചത്. എന്നാല്‍ ആ വിദ്യാലയത്തിന്റെ ചൈതന്യം കൈവിടാതെ കാത്തുസൂക്ഷിക്കാന്‍ അവിടത്തെ കുഞ്ഞുങ്ങള്‍ക്കാകുന്നു എന്നു തെളിയിച്ച നൃത്തശില്പമാണ് ഇന്ന് സംസ്ഥാന സ്‌കൂള്‍ കലോല്‍സവ വേദിയില്‍ അരങ്ങേറിയതെന്ന് മുഖ്യമന്ത്രി കുറിച്ചു. പ്രതിസന്ധികളില്‍ തളരാത്ത കേരളത്തിന്റെ അജയ്യമായ കരുത്ത് ഏറ്റവും മനോഹരമായി ആവിഷ്‌കരിക്കപ്പെട്ട നിമിഷമായിരുന്നു അത്. അവരുടെ സംഘനൃത്തം നാടിന്റെ ഐക്യത്തിന്റെയും ആത്മവീര്യത്തിന്റെയും പ്രതീകമായി മാറി. കുട്ടികളെ കാണാനും ആശീര്‍വദിക്കാനും സാധിച്ചത് അനുപമമായ സന്തോഷമാണ് നല്‍കിയത്. അവര്‍ പകര്‍ന്ന സന്ദേശം ഉയര്‍ത്തിപ്പിടിച്ച് ഈ കലോല്‍സവം ഏറ്റവും മികച്ച രീതിയില്‍ നടത്താന്‍ സാധിക്കണം. വെള്ളാര്‍മല സ്‌കൂളിലെ കുഞ്ഞുങ്ങള്‍ക്ക് ഹൃദയാഭിവാദ്യങ്ങള്‍! – അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

spot_img

Related articles

ഏറ്റുമാനൂർ ക്ഷേത്രത്തിലെ ഉപദേശക സമിതി സെക്രട്ടറിയെ പുറത്താക്കിയത് പിൻവലിച്ചു. വ്യാജ പരാതിക്കാർക്ക് എതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഉപദേശക സമിതി സെക്രട്ടറി

ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ ഉപദേശക സമിതിയിൽ നിന്നു ബിജെപി നേതാവായ സമിതി സെക്രട്ടറിയെ പുറത്താക്കി ദേവസ്വം ബോർഡ് പുറപ്പെടുവിപ്പിച്ച ഉത്തരവ് പിൻവലിച്ചു. ബിജെപി ഏറ്റുമാനൂർ...

പ്രഥമ അണ്ടർ 23 ത്രീXത്രീ ദേശീയ ബാസ്‌കറ്റ്‌ബോൾ ചാമ്പ്യൻഷിപ്പിന് പന്ത്രണ്ടിന് കൊച്ചിയിൽ തുടക്കമാകും; രാജ്യത്തെ 200 ഓളം യുവപ്രതിഭകൾ അണിനിരക്കും.

കേരളത്തിന്റെ കായിക ചരിത്രത്തിൽ ഇടംനേടാൻ ഒരുങ്ങുന്ന പ്രഥമ അണ്ടർ 23 ത്രീXത്രീ ദേശീയ ബാസ്‌കറ്റ്‌ബോൾ ചാമ്പ്യൻഷിപ്പിന് കൊച്ചി വേദിയാകുന്നു. ജൂൺ 12 മുതൽ 14...

കോഴിക്കോട് കപ്പൽ അപകടം, 50 കണ്ടൈയ്നർ കടലിൽ വീണു, രക്ഷാദൗത്യം തുടരുന്നുവെന്ന് തുറമുഖ മന്ത്രി വി. എൻ വാസവൻ

കോഴിക്കോട് തീരത്ത് കടലിൽ തീപിടിച്ച കപ്പലിൽ നിന്നും 50 കണ്ടെയ്നർ കടലിൽ വീണതായി തുറമുഖ വകുപ്പ് മന്ത്രി വി.എൻ വാസവൻ പറഞ്ഞു.40 ജീവനക്കാർ കപ്പലിൽ...

മകന്‍ നല്‍കിയ പരാതിയില്‍ പിതാവിന്റെ ഖബര്‍ തുറന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ സംഭവത്തില്‍ അസ്വാഭാവികത ഇല്ല

പയ്യോളി അങ്ങാടിയിൽ മരിച്ച ഈളുവയല്‍ മുഹമ്മദിന്റ മൃതദേഹമാണ് ഖബര്‍ തുറന്നെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. ഹൃദയാഘാതമാണ് മുഹമ്മദിന്റെ മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തി.27 വര്‍ഷമായി കുടുംബവുമായി അകന്ന്...