സിസ്റ്റർമാരുടെ അറസ്റ്റ്: പ്രശ്‌ന പരിഹാരത്തിന് ബിജെപി മാത്രമാണ് ആത്മാർഥമായി ശ്രമിക്കുന്നത് ജോർജ് കുര്യൻ

സിസ്റ്റർമാരുടെ അറസ്റ്റ്:പ്രശ്‌നപരിഹാരത്തിന് ബിജെപി മാത്രമാണ് ആത്മാർഥമായി ശ്രമിക്കുന്നത് എന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ.’ബാക്കിയുള്ളവരെല്ലാം കന്യാസ്ത്രീകളെ എത്രനാൾ ജയിലിൽ ദീർഘനാൾ കിടത്താം എന്നുള്ള ശ്രമത്തിലാണ്. നടപടികൾ പൂർത്തിയാക്കാത്തതിനാലാണ് ആദ്യം ജാമ്യാപേക്ഷ തള്ളിയതെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ‘കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിക്കാതിരിക്കാൻ കാരണം പ്രതിഭാഗം അഭിഭാഷകരാണ്. കേസെടുത്തത് ഛത്തീസ്ഗഢ് പോലീസ് അല്ലെന്നും ടിടിഇ ആണെന്നും ജോർജ് കുര്യൻ പറഞ്ഞു. ബിജെപി സംസ്ഥാന പ്രസിഡണ്ട് വിഷയം പരിഹരിക്കാൻ വേണ്ടി ആത്മാർത്ഥ ശ്രമം നടക്കുകയാണ്. ബിജെപിയുടെ ഭാഗത്തുനിന്ന് മാത്രമാണ് ആത്മാർത്ഥമായ ശ്രമം ഉണ്ടാക്കുന്നത്. നടപടികൾ പൂർത്തിയാക്കാതെ ജാമ്യാപേക്ഷ നൽകുകയും അത് തള്ളുകയുമാണുണ്ടായത്. രാജീവ് ചന്ദ്രശേഖരന് ഉത്തമ ബോധ്യമുള്ളതു കൊണ്ടായിരിക്കും മതപരിവർത്തനം നടന്നിട്ടില്ലെന്ന് പറഞ്ഞത്’.. ജോർജ് കുര്യൻ പറഞ്ഞു.

Leave a Reply

spot_img

Related articles

സംസ്ഥാനത്ത് ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ് പുറപ്പെടുവിച്ചു

കേരളത്തിൽ അന്തരീക്ഷ താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ ഉയരുകയും സാധാരണ താപനിലയെക്കാൾ നാലര ഡിഗ്രിയിലധികം താപനില വ്യതിയാനം രേഖപ്പെടുത്തപ്പെടുകയും ചെയ്ത പശ്ചാത്തലത്തിൽ കേന്ദ്ര...

വൃക്ക ദാതാവിന്‍റെയും സ്വീകർത്താവിന്‍റെയും മതം പറഞ്ഞ് അവയവദാന അപേക്ഷ നിരസിച്ച് എറണാകുളം ജില്ലതല ഓതറൈസേഷൻ സമിതി

വൃക്ക ദാതാവിന്‍റെയും സ്വീകർത്താവിന്‍റെയും മതം പറഞ്ഞ് അവയവദാന അപേക്ഷ നിരസിച്ച് എറണാകുളം ജില്ലതല ഓതറൈസേഷൻ സമിതി.അപേക്ഷകർ വ്യത്യസ്ത സമുദായക്കാരായതിനാൽ ‘സ്നേഹബന്ധം’ തെളിയിക്കുന്നതിൽ പരാജയപ്പെട്ടെന്ന വിചിത്ര...

ലോക പുസ്തകദിനത്തില്‍ വായനക്കാര്‍ക്കായി തന്റെ പുതിയ ഗ്രന്ഥം സമര്‍പ്പിച്ച് കെ.സി. വേണുഗോപാല്‍

ലോക പുസ്തകദിനത്തില്‍ വായനക്കാര്‍ക്കായി തന്റെ പുതിയ ഗ്രന്ഥം സമര്‍പ്പിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി.ഫെയ്‌സ്ബുക്കിലൂടെയാണ് കെസി വേണുഗോപാല്‍ ഇക്കാര്യം പങ്കുവെച്ചത്. 'നേരിനൊപ്പം: പോരാട്ടങ്ങള്‍...

തൃശ്ശൂർ പൂരത്തിന് വെടിക്കെട്ടില്ല; കുടമാറ്റം സമയം കുറയ്ക്കും, തൃശ്ശൂർ കളക്ടറേറ്റിൽ നടന്ന ഉന്നത തലയോഗത്തിൽ തീരുമാനം

ഇത്തവണ തൃശ്ശൂർ പൂരത്തിന് വെടിക്കെട്ടില്ല.കുടമാറ്റം സമയം കുറയ്ക്കും. ആചാരപരമായ ചടങ്ങുകൾക്ക് മാറ്റമില്ലാതെ പൂരം സംഘടിപ്പിക്കും. മഠത്തിൽ വരവും ഇലഞ്ഞിത്തറമേളവും തെക്കോട്ടിറക്കവും ഭംഗിയായി തന്നെ നടക്കും....