ആറു ചാക്ക് നിരോധിത പുകയില ഉൽപന്നങ്ങൾ കണ്ടെത്തി

ഈരാറ്റുപേട്ട തീക്കോയി മുപ്പതേക്കറിൽ ആറു ചാക്ക് നിരോധിത പുകയില ഉൽപന്നങ്ങൾ കണ്ടെത്തി. മംഗളഗിരി – ഒറ്റയിട്ടി റോഡിൽ കലുങ്കിന് സമീപമാണ് സംഭവം. പുകയില ഉൽപ്പന്നങ്ങളുമായി എത്തിയവർ പരിശോധന ഭയന്ന് ഒളിപ്പിച്ചതെന്നാണ് പൊലീസ് നിഗമനം. ചാക്കുകൾ നാട്ടുകാരാണ് ആദ്യം കണ്ടത്. പിന്നാലെ ഈരാറ്റുപേട്ട പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി നിരോധിത പുകയില ഉത്പന്നങ്ങൾ കസ്റ്റഡിയിലെടുത്ത് മാറ്റി. ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ വിൽപ്പന നടത്താൻ കൊണ്ടുവന്ന ഉൽപ്പന്നങ്ങളാണ് കണ്ടെത്തിയതെന്ന് ഈരാറ്റുപേട്ട പൊലീസ് പറഞ്ഞു.പ്രദേശത്ത് പൊലീസും എക്സൈസും അടുത്തിടെ പരിശോധന ശക്തമാക്കിയിരുന്നു.

Leave a Reply

spot_img

Related articles

സിപിഎമ്മിൻ്റെ അടിത്തട്ടിൽ നിന്ന് വലിയ തോതിലുള്ള കൊഴിഞ്ഞുപോക്ക് നടക്കുന്നു; വിഡി സതീശൻ

സിപിഎമ്മിൻ്റെ അടിത്തട്ടിൽ നിന്ന് വലിയ തോതിലുള്ള കൊഴിഞ്ഞുപോക്ക് നടക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.പുതുയുഗ യാത്രയുടെ ഭാഗമായി പങ്കെടുത്ത നൂറോളം വേദികളിൽ വച്ച് താൻ...

ഹജ്ജ് വാക്സിനേഷൻ ക്യാമ്പിന് തുടക്കം

കണ്ണൂർ: കേരള സ്റ്റേറ്റ് ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിനു പോകുന്നവർക്കുള്ള മെനിഞ്‌ജൈറ്റിസ് വാക്സിനേഷൻ കുത്തിവെപ്പിന്റെ ജില്ലാ തല ഉദ്ഘാടനം രജിസ്ട്രേഷൻ, മ്യൂസിയം, പുരാവസ്തു, പുരാരേഖാ...

ജി സുധാകരൻ്റെ നിലപാട് പാർട്ടിയെ ദുർബലപ്പെടുത്തുന്നത്: ആർ നാസർ

ജി സുധാകരൻ്റെ നിലപാട് പാർട്ടിയെ ദുർബലപ്പെടുത്തുന്നത്: സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ നാസർ. ജി സുധാകരനെ പാർട്ടി അവഗണിച്ചിട്ടില്ലന്ന് ആർ.നാസർ.നിയമസഭാ തിരഞ്ഞെടുപ്പിൻ്റ പടിവാതിൽക്കൽ...

സംസ്ഥാനത്ത് എട്ടു ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്

സംസ്ഥാനത്ത് എട്ടു ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉയർന്ന താപനില മുന്നറിയിപ്പ് നൽകി.ഇന്നും നാളെയും (വ്യാഴം, വെള്ളി) കണ്ണൂർ, കാസർകോട് ജില്ലകളിൽ ഉയർന്ന താപനില...