കോട്ടയത്ത് റോഡരികിലെ മീൻ കടയിലേക്ക് പിക്ക് അപ്പ് വാൻ ഇടിച്ച് കയറി ആറ് പേർക്ക് പരിക്ക്

കോട്ടയത്ത് ചുങ്കം തിരുവാറ്റയിൽ റോഡരികിലെ മീൻ കടയിലേക്ക് പിക്ക് അപ്പ് വാൻ ഇടിച്ച് കയറി. ആറ് പേർക്ക് പരിക്ക്. ഇന്ന് ഉച്ചക്ക് 12.30 ഓടെയായിരുന്നു അപകടം.മീൻ കടയിലെ ജീവനക്കാർക്ക് അടക്കം ആറ് പേർക്ക് പരിക്കേറ്റു.മീൻ വാങ്ങാൻ വന്ന മൂന്ന് പേർ, കടയുടമകളിൽ ഒരാളായ ജിനു, ജീവനക്കാരായ രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ എന്നിവർക്കാണ് പരിക്കേറ്റത്.ഇതിൽ മത്സ്യം വാങ്ങാൻ സ്കൂട്ടറിൽ വന്ന പേർക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്.ചങ്ങനാശ്ശേരിയിലേക്ക് ഏറ്റുമാനൂരിൽ നിന്നും പച്ചക്കറി എത്തിച്ച ശേഷം മടങ്ങിയ പിക്ക് അപ്പ് ലോറിയാണ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറിയത്.ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതാണ് അപകടത്തിനിടയാക്കിയതെന്ന് വില്ലൂന്നി സ്വദേശിയായ ഡ്രൈവർ പറഞ്ഞു.

Leave a Reply

spot_img

Related articles

വെടിക്കെട്ട് അപകടത്തിൽ വെടിമരുന്നിന്റെ അളവ് അനുവദനീയമായതിലും അധികമായിരുന്നോ എന്ന കാര്യം പ്രത്യേകമായി അന്വേഷിക്കും; വി എൻ വാസവൻ

തൃശൂർ പൂരം വെടിക്കെട്ട് അപകടത്തിൽ വെടിമരുന്നിന്റെ അളവ് അനുവദനീയമായതിലും അധികമായിരുന്നോ എന്ന കാര്യം പ്രത്യേകമായി അന്വേഷിക്കുമെന്ന് മന്ത്രി വി എൻ വാസവൻ. അപകടം നടന്ന...

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു.ളാക്കാട്ടൂർ ആനക്കല്ലുങ്കലിൽ ജോമോൾ സെബാസ്റ്റ്യൻ (26) ആണ് മരിച്ചത്. കുഞ്ഞിന്റെ ഡയപ്പർ കത്തിക്കാനായി ഗ്യാസ് അടുപ്പിൽ നിന്ന് പേപ്പറിൽ തീ...

അണലി പാമ്പിൻ്റെ കുഞ്ഞിനെ പാന്റിന്റെ പോക്കറ്റിലിട്ട് നടന്നു, കടിയേറ്റ് ആശുപത്രിയിൽ

പാമ്പിനെ പിടിച്ച് പോക്കറ്റിലിട്ട് മറ്റുള്ളവരെ പേടിപ്പിക്കാനായി നടന്ന അതിഥിത്തൊഴിലാളി പാമ്പ് കടിയേറ്റ് ആശുപത്രിയിൽ.ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെ മലപ്പുറം എടവണ്ണ ഒതായിയിലാണ് സംഭവം.അസം സ്വദേശിയായ...

കോടാലിയില്‍ പാമ്പുകടിയേറ്റ സഹോദരങ്ങളുടെ വീടിന്റെ തറയുടെ ഒരു ഭാഗം പൊളിച്ച്‌ പരിശോധന

തൃശൂർ കോടാലിയില്‍ പാമ്പുകടിയേറ്റ സഹോദരങ്ങളുടെ വീടിന്റെ തറയുടെ ഒരു ഭാഗം പൊളിച്ച്‌ പരിശോധന.വീടിന്‍റെ പല ഭാഗങ്ങളിലായി തുടർച്ചയായി പാമ്പിനെ കണ്ടതിന്‍റെ പശ്ചാത്തലത്തിലാണ് പൊളിച്ച്‌ പരിശോധന.ഇന്നലെയും...