അമ്മ വീട്ടില്‍ വേനലവധിക്കാലം ചിലവഴിക്കാന്‍ വന്ന ആറ് വസുകാരന്‍ ഷോക്കേറ്റ് മരിച്ചു. തിരുവല്ല പെരിങ്ങര, കൊല്ലവറയില്‍ ഹാബേല്‍ ഐസക്കിന്റെയും ശ്യാമയുടേയും മകന്‍ ഹമീന്‍(6) ആണ് മരിച്ചത്. ശ്യാമയുടെ ചെട്ടികുളങ്ങര കൈതവടക്ക് കോയിത്താഴത്ത് വീട്ടില്‍ വച്ചായിരുന്നു അപകടം. വീടിന്റെ ഭിത്തിയുടെ അരികെ കുഴിയാനയെ പിടിച്ചു കളിക്കുന്നതിനിടെ മെയില്‍ സ്വിച്ചില്‍ നിന്ന് പോകുന്ന എര്‍ത്ത് വയറില്‍ പിടിച്ചതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. വഴിയാത്രക്കാരാണ് ഹമീന്‍ വീണുകിടക്കുന്നത് കണ്ടത്. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കുവാനായില്ല.