ആകാശ പാത നിർമാണം; സർക്കാർ രാഷ്ട്രീയ പ്രതികാരം ചെയ്യുകയാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ

ആകാശ പാത നിർമാണം സർക്കാർ രാഷ്ട്രീയ പ്രതികാരം ചെയ്യുകയാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ. ആകാശ പാത പൊളിച്ചു മാറ്റാനായി സർക്കാർ ഓരോ പുതിയ കാരണങ്ങൾ കണ്ടെത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.സർക്കാരിന് എന്തുവേണമെങ്കിലും ചെയ്യാം പക്ഷേ അത് നീതിയാണോയെന്ന് പരിശോധിക്കണം. ഇതിൻ്റെ കേസ് ഹിസ്റ്ററി പരിശോധിക്കുകയാണെങ്കിൽ 2016ൽ പാതയുടെ പണി ആരംഭിച്ചതാണ്. അതിന് മുൻപ് 2015ൽ എഎസും ടിഎസും കൊടുത്ത കേസാണിത്. എഎസും ടിഎസും കൊടുത്ത് നിയമപരമായി ഒരു ഏജൻസിയെ ഏൽപ്പിച്ചു. ആ ഏജൻസി ടെൻ്റർ വിളിച്ച് പുറത്തൊരു വർക്ക് കൊടുത്ത് ആ വർക്കിന്റെ 50 ശതമാനം പൂർത്തിയാക്കി. അതിന് ശേഷം അവർ ചെയ പണിക്കുള്ള ശമ്പളവും വാങ്ങി. ഇപ്പോൾ പറയുന്നു ഇത് നയപരമായ പ്രശ്‌നമാണെന്ന്.സർക്കാരിന് കോടതി നൽകിയ നിർദേശങ്ങളിൽ ഉത്തരമില്ലെന്നും കോടതിക്ക് പുറത്താണ് പ്രഖ്യാപനങ്ങൾ നടത്തുന്നതെന്നും തിരുവഞ്ചൂർ ആരോപിച്ചു. ‘കോടതിയിൽ നടക്കുന്ന ഈ കേസ് കോടതിയെ അറിയിക്കാതെ പുറത്താണ് പ്രഖ്യാപനങ്ങൾ നടത്തുന്നത്.കോടതിയിൽ നിന്ന് ഏഴു പ്രാവശ്യം ആവർത്തിച്ച് നിർദേശങ്ങൾ വന്നിരുന്നു. ആ നിർദേശങ്ങൾക്കൊന്നും സർക്കാർ ഉത്തരം നൽകിയില്ല. ബോധപൂർവ്വം ഇത് തകർക്കാനുള്ള പരിശ്രമമാണ് നടക്കുന്നത്’. തിരുവഞ്ചൂർ കോട്ടയത്ത്‌ പറഞ്ഞു.

Leave a Reply

spot_img

Related articles

ബീമാപള്ളി ഉറൂസ് : ചൊവ്വാഴ്ച പ്രാദേശിക അവധി

ബീമാപള്ളി ദർഗ്ഗാ ഷറീഫിലെ വാർഷിക ഉറൂസ് മഹോത്സവത്തോടനുബന്ധിച്ച് ചൊവ്വാഴ്ച (ഡിസംബർ 03) തിരുവനന്തപുരം നഗരസഭാ പരിധിയിലെ എല്ലാ സംസ്ഥാന സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും...

തിരിച്ചെത്തിയ പ്രവാസികളിൽ നിന്നും വിവിധ തസ്തികകളിലേക്ക് നോര്‍ക്ക റൂട്ട്സ് മുഖേന അപേക്ഷ ക്ഷണിക്കുന്നു

ഇടുക്കി: ജില്ലയില്‍ (ഷോറൂം, സർവീസ് സെന്റര്‍) ഒഴിവുളള വിവിധ തസ്തികകളിലേക്ക് തിരിച്ചെത്തിയ പ്രവാസികളിൽ നിന്നും സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സ് മുഖേന അപേക്ഷ...

കാസർകോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കാസർകോട് ജില്ലയിൽ നാളെ (ഡിസംബർ 3) കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്...

കേരളത്തിൽ വൈദ്യുതി ചാർജ്ജ് വർധനവ് ഉടനെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി

പാലക്കാട്: സംസ്ഥാനത്ത് വൈദ്യുതി ചാർജ്ജ് വർധനവ് ഉടനെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടി അറിയിച്ചു. പ്രത്യേക സമ്മർ താരിഫ് ഏർപ്പെടുത്തുന്നത് പരിഗണനയിലെന്ന് മന്ത്രി....