ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി.ഇരുശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ചിട്ടുണ്ടെങ്കിലും മാർപാപ്പ തനിയെ ഏഴുന്നേറ്റിരുന്ന് ഭക്ഷണം കഴിച്ചതായി വത്തിക്കാൻ അറിയിച്ചു.യന്ത്രസഹായമില്ലാ തെ ശ്വസിക്കുകയും രാത്രി നന്നായി ഉറങ്ങുകയും ചെയ്തു. എല്ലാവരുടെയും പ്രാർഥനകൾക്കു നന്ദി അറിയി ച്ചിട്ടുമുണ്ട്. അണുബാധ മൂലം സ്ഥിതി സങ്കീർണമാണെങ്കിലും പുരോഗതി ഉണ്ടെന്ന് ഡോക്ടർമാർ പറയുന്നു.