പത്തനംതിട്ട: കുടുംബശ്രീ ജില്ലാമിഷന്‍ സ്നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്‌കിൻ്റെ സ്നേഹിത@സ്‌കൂള്‍ പദ്ധതി കടമ്പനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്ക പ്രതാപ് ഉദ്ഘാടനം ചെയ്തു. സ്‌കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും മാനസിക പിന്തുണ, കൗണ്‍സിലിംഗ് സേവനം എന്നിവ ലഭ്യമാക്കുന്നതിനു പുറമെ കുട്ടികള്‍, അധ്യാപകര്‍, അനധ്യാപകര്‍, രക്ഷിതാക്കള്‍ എന്നിവര്‍ക്ക് വിവിധ ബോധവല്‍ക്കരണ പരിപാടികള്‍, തുടര്‍ വിദ്യാഭ്യാസ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ എന്നിവ ഉള്‍പ്പെടെ പദ്ധതിയുടെ ഭാഗമായി നടപ്പാക്കും. കടമ്പനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എസ്.രാധാകൃഷ്ണന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് ചെയര്‍മാന്‍ നെല്‍സണ്‍ ജോയ്സ്, വാര്‍ഡ് മെമ്പര്‍ പ്രസന്നകുമാര്‍, കടമ്പനാട് സി.ഡി.എസ്. ചെയര്‍പേഴ്സണ്‍ ഫൗസിയ, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.