നോയിഡ : നഗരത്തിലെ ഒരു സ്പാ സെൻ്ററിൻ്റെ മറവിൽ പ്രവർത്തിച്ചു കൊണ്ടിരുന്ന ഒരു പെൺവാണിഭ റാക്കറ്റ് പിടികൂടുകയും, രണ്ട് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി പോലീസ്.
ഇതു സംബന്ധിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ മനുഷ്യക്കടത്ത് വിരുദ്ധ യൂണിറ്റും ,ലോക്കൽ പോലീസും ചേർന്ന് തിങ്കളാഴ്ച റെയ്ഡ് നടത്തിയതായി നോയിഡ അഡീഷണൽ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ മനീഷ് മിശ്ര പറഞ്ഞു.
“രണ്ട് പേരെ സ്പാ സെൻ്ററിൽ നിന്ന് അറസ്റ്റ് ചെയ്തിട്ടുണ്ട്, റാക്കറ്റിൽ ഉൾപ്പെട്ട മറ്റ് മൂന്ന് പേർ ഒളിവിലാണ്. ഇമ്മോറൽ ട്രാഫിക് (പ്രിവൻഷൻ) നിയമത്തിലെ വകുപ്പുകൾ പ്രകാരം കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്,” എഡിസിപി മിശ്ര പറഞ്ഞു.
സെക്ടർ 49 പോലീസ് സ്റ്റേഷൻ പരിധിയിൽ ബറൗല ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന സ്പാ സെൻ്ററിൽ നിന്നാണ് റാക്കറ്റ് പ്രവർത്തിക്കുന്നതെന്നാണ് മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞത്.
അസിസ്റ്റൻ്റ് പോലീസ് കമ്മീഷണർ സൗമ്യ സിംഗ്, എസിപി ഷവ്വ്യ ഗോയൽ, എഎച്ച്ടിയു ഇൻചാർജ് ഇൻസ്പെക്ടർ രാജീവ് ബല്യാൻ എന്നിവരുടെ നേതൃത്വത്തിലാണ് സ്പാ സെൻ്ററിൽ റെയ്ഡ് നടന്നത്.
രണ്ട് മൊബൈൽ ഫോണുകൾ, 9,780 രൂപ പണം, 26 വിസിറ്റിംഗ് കാർഡുകൾ, ചില ആക്ഷേപകരമായ വസ്തുക്കൾ എന്നിവ സംഭവസ്ഥലത്ത് നിന്നും പിടിച്ചെടുത്തിട്ടുണ്ട്.