മഹാരാജാസ് കോളേജില്‍ സ്‌പോട്ട് അഡ്മിഷന്‍

മഹാരാജാസ് കോളേജിലെ വിവിധ ഒന്നാം വര്‍ഷ ബിരുദ, ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളില്‍ പട്ടികജാതി, പട്ടിക വര്‍ഗം, ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗങ്ങള്‍ക്കായി സംവരണം ചെയ്തത് ഉള്‍പ്പെടെ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ ജൂലൈ 25ന് നടക്കും. 

കൂടാതെ കോളേജിലെ കോസ്റ്റ് ഷെയറിങ്ങ് പ്രോഗ്രാമുകളായ ബി.എസ്.സി കെമിസ്ട്രി, എന്‍വയോണ്‍മെന്റ് ആന്റ് വാട്ടര്‍ മാനേജ്‌മെന്റ് ഹോണേഴ്‌സ് (സെല്‍ഫ് -ഫിനാന്‍സിംഗ്) ബി.എസ്.സി ഇന്‍സ്ട്രമെന്റേഷന്‍ അവേഴ്‌സ് (സെല്‍ഫ് -ഫിനാന്‍സിംഗ്) ഫിസിക്‌സ് അഡ്മിഷന്‍ അതേ ദിവസം നടക്കുന്നു.

ഇതുവരെ കോളേജില്‍ അപേക്ഷിക്കാത്തവര്‍ക്കും സ്‌പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാം.
യോഗ്യത, അപേക്ഷാ ഫീസ്, അഡ്മിഷനുമായി ബന്ധപ്പെട്ട മറ്റു നിബന്ധനകള്‍, ഒഴിവുകള്‍ എന്നിവ സംബന്ധിച്ചുള്ള വിശദ വിവരങ്ങള്‍ കോളേജ് വെബ്‌സൈറ്റില്‍ (https://maharajas.ac.in/) പ്രസിദ്ധീകരിച്ചിട്ടുണ്ട്.

സ്‌പോട്ട് അഡ്മിഷനില്‍ പങ്കെടുക്കുന്നവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂലൈ 25 വ്യാഴാഴ്ച്ച രാവിലെ 11.30-നു മുമ്പ് കോളേജ് ഓഫീസില്‍ ഹാജരാകണം. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ കോളേജിലെ എല്ലാ യു.ജി, പി.ജി (എം എസ് സി ബോട്ടണി ഒഴികെ) പ്രോഗ്രാമുകളിലും ഇന്റഗ്രേറ്റഡ് ആര്‍ക്കിയോളജി പ്രോഗ്രാമിലും ഒഴിവുണ്ട്.

ഇതിനകം മറ്റു കോളേജുകളില്‍ അഡ്മിഷന്‍ എടുത്തവര്‍ക്ക് ടി.സി. ഉള്‍പ്പെടെയുള്ള അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കാന്‍ സമയം അനുവദിക്കും.

Leave a Reply

spot_img

Related articles

അപേക്ഷ ക്ഷണിച്ചു

2024 - 25 അധ്യയനവർഷത്തിൽ എസ്എസ്എൽസി, ടി എച്ച് എസ് എൽ സി, ഗവൺമെന്റ് റീജിയണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂളിലെ പത്താം ക്ലാസ് എന്നീ...

മില്ലറ്റുകൾ ആരോഗ്യകരമായ ജീവിതത്തിനുള്ള ഏറ്റവും നല്ല ഭക്ഷണം : മന്ത്രി പി പ്രസാദ്

ശാസ്ത്രീയമായ പഠനത്തിൻ്റെ അടിസ്ഥാനത്തിൽ മില്ലറ്റുകൾ ആരോഗ്യകരമായ ജീവിതത്തിനുള്ള ഏറ്റവും നല്ല ഭക്ഷണമെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്. ജില്ലയിൽ സർക്കാർ ധനസഹായത്തോടുകൂടി മനു...

ട്രെയിൻ യാത്രക്കിടെ വീണ് കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

ട്രെയിൻ യാത്രക്കിടെ വീണ് കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി.റാന്നി വെച്ചൂച്ചിറ കുമ്പിത്തോട് വേഴക്കാട്ട് വിശ്വനാഥൻ്റെ മകൻ വിനീത് (32) മൃതദേഹമാണ് കണ്ടെത്തിയത്. കോഴിക്കോട് നല്ലളം...

മുന്നറിയിപ്പ് സൈറൺ ചാനൽ പ്രോഗ്രാമുകളിൽ ഉപയോഗിക്കരുത്; ദുരന്തനിവാരണ അതോറിറ്റി

മുന്നറിയിപ്പ് സൈറൺ ചാനൽ പ്രോഗ്രാമുകളിൽ അനാവശ്യമായി ഉപയോഗിക്കരുതെന്ന നിർദേശവുമായി ദുരന്തനിവാരണ അതോറിറ്റി.പതിവായി സൈറൺ ഉപയോഗിക്കുന്നത് ജനങ്ങൾക്കിടയിൽ ഗൗരവം ഇല്ലാതാക്കുമെന്നാണ് മുന്നറിയിപ്പ്. ഇന്ത്യ-പാക് സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ്...