കളിക്കളം – സെൻ‍റർ ഫോർ സ്പോർട്ട്സ് ഗെയിംസി​ന്റെ ഉദ്ഘാടനം നാളെ

കാര്യക്ഷമമായ ജയിൽ ഭരണത്തിന് ജയിൽ ഉദ്യോഗസ്ഥരുടെ ശാരീരികവും മാനസികവുമായ ആരോഗ്യം അനിവാര്യമാണ് എന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിൽ സർക്കാർ പ്രഥമ പ്രിസൺ മീറ്റ് – 2024 മാർച്ച് മാസം കണ്ണൂരിൽ സംഘടിപ്പിച്ചിരുന്നു. പ്രസ്തുത പ്രിസൺ മീറ്റിൽ വിജയം നേടിയ ദക്ഷിണ മേഖലയിലെ ജയിലുകളുടെ ആസ്ഥാനമായ തിരുവനന്തപുരം സെൻട്രൽ ജയിൽ കാമ്പസിലുള്ള 500-ലധികം ജയിൽ ജീവനക്കാർക്ക് കായിക കളികൾക്കായും വ്യായാമത്തിനു പര്യാപ്തമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ തിരുവനന്തപുരം സെൻട്രൽ ജയിൽ ഉദ്യോഗസ്ഥർ ശ്രമകരമായ ദൗത്യം ഏറ്റെടുക്കുകയായിരുന്നു. വളരെയേറെ മാതൃകാപരവും പുരോഗമനപരവും സൃഷ്ടിപരവുമായ ഉദ്യമം വിജയകരമാക്കാൻ ജയിൽ വകുപ്പ് മേധാവി ശീ. ബൽറാം കുമാർ ഉപാദ്ധ്യായ ഐ.പി.എസ്. അവർകൾ നൽകിയ സമാനതകളില്ലാത്ത പിൻതുണയും സഹായവും അവിസ്മരണീയമാണ്.

സെൻട്രൽ ജയിലിലെ ‘ഗാന്ധിസ്മൃതിവന’ത്തിന് അഭിമുഖമായി ഉദ്ദേശം 60 സെന്റ് സ്ഥലത്ത് വോളിബോൾ-ബാഡ്മിന്റൺ കോർട്ടുകൾ, ഡ്രസിംഗ് റൂമുകൾ, പവിലൻ, ഓപ്പൺ ജിം എന്നിവ ഉൾക്കൊള്ളുന്ന ‘കളിക്കളം’ ഒരുക്കിയിട്ടുള്ളത്. ‘കളിക്കളത്തി’ന്റെ ഉദ്ഘാടനം 2024 നവംബർ 13 ബുധനാഴ്ച രാവിലെ 11 മണിക്ക് ജയിൽ വകുപ്പ് മേധാവി ശ്രീ. ബൽറാം കുമാർ ഉപാദ്ധ്യായ ഐ.പി.എസ്. അവർകൾ നിർവഹിക്കുന്നതാണ്. കളിക്കളത്തിലെ ഓപ്പൺ ജിമ്മും അനുബന്ധ സൗകര്യങ്ങളും ഒരുക്കുന്നതിന് 5 ലക്ഷം രൂപ ധനസഹായം ചെയ്ത ബാങ്ക് ഓഫ് ബറോഡ ഡെപ്യൂട്ടി ജനറൽ മാനേജർ & റീജിയണൽ ഹെഡ് ശ്രീ.വി.എസ്.വി. ശ്രീധർ ആർ. അവർകളുടെ സാന്നിദ്ധ്യം തദവസരത്തിലുണ്ടാകുന്നതാണ്. പ്രസ്തുത ചടങ്ങിലേയ്ക്ക് താങ്കളുടെ മഹനീയ സാന്നിദ്ധ്യം സാദരം ക്ഷണിച്ചുകൊള്ളുന്നു.


സസ്നേഹം,
എസ്. സജീവ്
സൂപ്രണ്ട്,സെൻടൽ പ്രിസൺ & കറക്ഷണൽ ഹോം, തിരുവനന്തപുരം

Leave a Reply

spot_img

Related articles

ചരിത്രകാരൻ കെ. എൻ. പണിക്കർ അന്തരിച്ചു

ചരിത്രകാരൻ കെ. എൻ. പണിക്കർ അന്തരിച്ചു. തിരുവനന്തപുരം പട്ടം എസ്.യു.ടി ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.90 വയസായിരുന്നു. കാലടി സംസ്കൃത സർവകലാശാല വൈസ് ചാൻസലർ ആയി...

പാർട്ടി പദവിയിൽ നിന്ന് രാജിവച്ച് സി. സി. മുകുന്ദൻ

പാർട്ടി പദവിയിൽ നിന്ന് രാജിവച്ച് സി. സി. മുകുന്ദൻ. സി.പി.ഐ നാട്ടിക മണ്ഡലം കമ്മിറ്റിയിൽ നിന്നാണ് സി.സി. മുകുന്ദൻ രാജിവച്ചത്.നാട്ടികയിൽ സ്വതന്ത്രനായി മൽസരിക്കുമെന്ന് മുകുന്ദൻ...

കെ ബി ഗണേഷ്‌ കുമാറിനെതിരെ ഭാര്യ ബിന്ദു മേനോൻ

മന്ത്രി കെ ബി ഗണേഷ്‌കുമാറിനെതിരെ ഭാര്യ ബിന്ദു മേനോൻ.മന്ത്രിയെ വാളകത്തെ വീട്ടിൽ കണ്ടത് വളരെ മോശം സാഹചര്യത്തിലാണെന്നും ശ്രീലേഖയുടെ നിർദേശ പ്രകാരമാണ് പൊലീസ് സഹായം...

ആരോപണങ്ങൾക്ക് മറുപടിയുമായി കെ ബി ഗണേഷ്‌കുമാർ

സാമൂഹിക മാധ്യമങ്ങളിൽ ഉയർന്ന ആരോപണങ്ങളിൽ മറുപടിയുമായി ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാർ.തനിക്കെതിരെ ഉയരുന്ന ആരോപണം ശരിയാണെങ്കിലും അല്ലെങ്കിലും അത് വ്യക്തിപരമായ കാര്യമാണെന്നും അതിൽ...