സ്റ്റാഫ് നഴ്സ്, ബ്ലഡ് ബാങ്ക് ടെക്നീഷ്യന്‍-അഭിമുഖം

പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലെ ബ്ലഡ് ബാങ്കിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ സ്റ്റാഫ് നഴ്സ്, ബ്ലഡ് ബാങ്ക് ടെക്നീഷ്യന്‍ തസ്തികകളിലേക്കുള്ള അഭിമുഖം സെപ്റ്റംബര്‍ 20ന് രാവിലെ പത്തിന് ബ്ലഡ് ബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കും.ബി.എസ്.സി നഴ്സിങ്/ജിഎന്‍എം, കേരള നഴ്സസ് ആന്‍ഡ് മിഡ് വൈഫ് കൗണ്‍സില്‍ രജിസ്ട്രേഷന്‍, ബ്ലഡ് ബാങ്കില്‍ പ്രവൃത്തിപരിചയം, കംപ്യൂട്ടര്‍ പരിജ്ഞാനം എന്നീ യോഗ്യതയുള്ളവര്‍ക്ക് സ്റ്റാഫ് നഴ്സ് തസ്തികയിലേക്കും ബി.എസ്.സി. എംഎല്‍ടി/ഡിഎംഎല്‍ടി (കേരള ഗവ. അംഗീകൃതം), പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍, ബ്ലഡ് ബാങ്കില്‍ ആറുമാസത്തെ പ്രവൃത്തിപരിചയം, കമ്പ്യൂട്ടര്‍ പരിജ്ഞാനം എന്നീ യോഗ്യതയുള്ളവര്‍ക്ക് ബ്ലഡ് ബാങ്ക് ടെക്നീഷ്യന്‍ തസ്തികയിലേക്കും അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പിയും ബയോഡാറ്റയും സെപ്റ്റംബര്‍ 18ന് വൈകിട്ട് നാലിന് മുമ്പ് ബ്ലഡ് ബാങ്ക് ഓഫീസില്‍ നല്‍കണം. ഫോണ്‍: 04933226322.

Leave a Reply

spot_img

Related articles

അന്യായവില: തീയറ്ററുകളിൽ റെയ്ഡ്

എറണാകുളം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ...

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം. 32,000 രൂപ കവർന്നു.രണ്ടര മാസത്തിനിടെ രണ്ടാം വട്ടമാണ് മോഷണം.ഏണി ഉപയോഗിച്ച് ബീവറേജ് കെട്ടിടത്തിൻ്റെ പിറകിലെ എക്സോ ഫാനിന്...

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെ; രേഖകള്‍ പുറത്ത്

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്.സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്...

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതിരുന്ന ഉദ്യോഗാർഥികൾക്കും ( രജിസ്ട്രേഷൻ ഐ .ഡി....