തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് നിരവധി ക്ഷേമ, വികസന പദ്ധതികൾ പ്രഖ്യാപിക്കുമെന്നു പ്രതീക്ഷിക്കുന്ന സംസ്ഥാന ബജറ്റ് ഇന്ന് രാവിലെ 9ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിക്കും.
ക്ഷേമ പെൻഷൻ വർധന, വയനാട് പുനരധിവാസ പാക്കേജിനുള്ള പണം, 12-ാം ശമ്പള പരിഷ്‌കരണ കമ്മിഷൻ തുടങ്ങിയ പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ടാകാനിടയുണ്ട്. സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ച വ്യക്തമാക്കുന്ന അവലോകനവും ഇന്നാണു സഭയിൽ വയ്ക്കുക.
ഈ വർഷം തദ്ദേശ തിരഞ്ഞെടുപ്പ് വരാനിരിക്കെ ക്ഷേമ പെൻഷനിൽ 100 രൂപ മുതൽ 200 രൂപയുടെ വരെ വർധന പ്രതീക്ഷിക്കു ന്നു. 150 രൂപ വർധിപ്പിച്ച് പെൻഷൻ തുക 1750 രൂപയാക്കണമെന്ന ശുപാർശ മന്ത്രിക്കു മുന്നിലുണ്ട്. പദ്ധതി വിഹിതത്തിൽ 10% വർധന തീരുമാനിച്ചിട്ടുള്ളതി നാൽ ഒട്ടേറെ പുതിയ പദ്ധതികൾ ഉൾപ്പെടുമെന്നുറപ്പ്.