സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു

2023 ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. ജിയോ ബേബി സംവിധാനം ചെയ്ത ‘കാതൽ-ദി കോർ’ ആണ് മികച്ച ചിത്രം. മികച്ച നടനുള്ള പുരസ്‌കാരം ‘ആടുജീവിത’ത്തിലെ അഭിനയത്തിന് പൃഥിരാജ് സുകമാരന് ലഭിച്ചു.

ഉള്ളൊഴുക്ക് എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ ഉർവശിയും, തടവ് എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ ബീനാ ആർ. ചന്ദ്രനും മികച്ച നടിക്കുള്ള പുരസ്‌കാരം പങ്കിട്ടു. ‘ആടുജീവിതം’ സംവിധാനം ചെയ്ത ബ്ലസ്സിയാണ് മികച്ച സംവിധായകൻ.രോഹിത് എം.ജി കൃഷ്ണൻ സംവിധാനം ചെയ്ത ‘ഇരട്ട’യാണ് മികച്ച രണ്ടാമത്തെ ചിത്രം.

‘പൂക്കാല’ത്തിലെ അഭിനയത്തിലൂടെ മികച്ച സ്വഭാവനടനുള്ള അവാർഡ് വിജയരാഘവൻ നേടി. ‘പൊമ്പിളൈ ഒരുമ’ എന്ന ചിത്രത്തിലെ അഭിനയത്തിന് ശ്രീഷ്മ ചന്ദ്രന് മികച്ച സ്വഭാവനടിക്കുള്ള പുരസ്‌കാരം ലഭിച്ചു. പാച്ചുവും അത്ഭുതവിളക്കും എന്ന ചിത്രത്തിലെ അഭിനയത്തിന് അവ്യൂക്ത് മേനോന് മികച്ച ആൺ ബാലതാരത്തിനുള്ള പുരസ്‌കാരവും, ‘ശേഷം മൈക്കിൽ ഫാത്തിമ’ എന്ന ചിത്രത്തിലെ അഭിനയത്തിന് തെന്നൽ അഭിലാഷിന് മികച്ച പെൺ ബാലതാരത്തിനുള്ള പുരസ്‌കാരവും ലഭിച്ചു.’കാതൽ ദി കോറി’ലൂടെ മികച്ച കഥാകൃത്തിനുള്ള പുരസ്‌കാരം ആദർശ് സുകുമാരന് ലഭിച്ചു.

Leave a Reply

spot_img

Related articles

നടൻ രവികുമാര്‍ അന്തരിച്ചു

മുതിർന്ന ചലച്ചിത്രനടൻ രവികുമാർ അന്തരിച്ചു. അർബുദരോഗത്തെ തുടർന്ന് ഇന്ന് രാവിലെ 10.30 ന് ചെന്നൈയിലായിരുന്നു അന്ത്യം. തൃശൂർ സ്വദേശിയാണ് .നൂറിലധികം മലയാള ചലച്ചിത്രങ്ങളിലും നിരവധി...

ബോളിവുഡ് നടൻ മനോജ് കുമാർ അന്തരിച്ചു

ബോളിവുഡ് നടൻ മനോജ് കുമാർ അന്തരിച്ചു. 87 വയസ്സായിരുന്നു.മുംബൈയിലെ കോകിലബെൻ ധീരുഭായ് അംബാനി ആശുപത്രിയിൽ ഇന്ന് പുലർച്ചയോടെയായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്നു. ദേശഭക്തി...

എമ്പുരാൻ വിവാദത്തില്‍ പ്രതികരിച്ച്‌ ആസിഫ് അലി

എമ്പുരാൻ വിവാദത്തില്‍ പ്രതികരിച്ച്‌ ചലച്ചിത്ര താരം ആസിഫ് അലി. സിനിമയെ സിനിമയായി കാണണം. സമൂഹമാധ്യങ്ങളുടെ അതിപ്രസരം വലിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കും.മൂന്നുമണിക്കൂർ സിനിമ എന്റർടൈൻമെന്റ് എന്ന...

എമ്പുരാൻ വ്യാജ പതിപ്പ്; നിരീക്ഷണം ശക്തമാക്കി സൈബർ പൊലീസ്

എമ്പുരാൻ വ്യാജ പതിപ്പില്‍ നിരീക്ഷണം ശക്തമാക്കി സൈബർ പൊലീസ്. വെബ് സൈറ്റുകളില്‍ നിന്ന് വ്യാജപതിപ്പ് പൊലീസ് നീക്കം ചെയ്തു. ഡൗണ്‍ലോഡ് ചെയ്താലും നടപടിയെന്ന് പൊലീസ്...