സംസ്ഥാന സ്കൂൾ കായിക മേള: സ്വർണമെഡൽ ജേതാവിനെ അയോഗ്യനാക്കി; ലൈൻ തെറ്റിച്ചോടിയതിൽ നടപടി

കൊച്ചിയിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കായിക മേളയിലെ സ്വർണ മെഡൽ ജേതാവിനെ അയോഗ്യനാക്കി. സബ് ജൂനിയർ 400 മീറ്റർ ചാമ്പ്യൻ രാജനാണ് തിരിച്ചടി നേരിട്ടത്. ലൈൻ തെറ്റിച്ചോടിയതിനെ തുടർന്നാണ് മലപ്പുറത്തിന്റെ താരത്തിനെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. തിരുവനന്തപുരം ജിവി രാജയിലെ സായൂജിന് സ്വർണം നൽകും. എട്ട് ദിവസമായി നടക്കുന്ന മേളയിൽ വ്യാഴാഴ്ചയാണ് അത്‍ലറ്റിക് മത്സരങ്ങൾക്ക് തുടക്കമായത്.പ്രധാന വേദിയായ മഹാരാജാസ് കോളേജ് മൈതാനത്തിന് പുറമെ 16 വേദികളിലും മത്സരങ്ങൾ നടക്കും. നീന്തൽ മത്സരങ്ങൾ പൂർണമായും കോതമംഗലത്തും ഇൻഡോർ മത്സരങ്ങൾ കടവന്ത്ര റീജണൽ സ്പോർസ് സെന്‍ററിലും ആയാണ് നടക്കുന്നത്. കളമശ്ശേരിയിലും ടൗൺഹാളിലും മത്സരങ്ങൾ നടക്കും.

Leave a Reply

spot_img

Related articles

അപ്രതീക്ഷിത കാറ്റും കോളും കായലിൽ അകപ്പെട്ട മത്സ്യത്തൊഴിലാളിയെ രക്ഷിച്ചു

വേമ്പനാട് കായലിൽ അപ്രതീക്ഷിതമായി ഉണ്ടായ ശക്തമായ കാറ്റിലും കോളിലും അകപ്പെട്ട മത്സ്യത്തൊഴിലാളിയെ രക്ഷിച്ചു. മുഹമ്മ ബോട്ട് ജെട്ടിയിൽ ഇന്ന് വൈകിട്ട് അഞ്ച്...

അടൂരിൽ ലോറിയിൽ നിന്നും ഹിറ്റാച്ചി തെന്നി റോഡിലേക്ക് മറിഞ്ഞു

ഇന്ന് വൈകിട്ട് ആറരയോടെ അടൂർ ബൈപാസ് റോഡിൽ വട്ടത്തറ പടിക്കു സമീപം ഇട റോഡിൽ നിന്നും ബൈപാസിലേക്ക് കയറിയ ലോറിയിൽ...

‘വിഴിഞ്ഞത്ത് പ്രധാനമന്ത്രിക്ക് മുന്നില്‍ ഓച്ഛാനിച്ച് നില്‍ക്കേണ്ട കാര്യമുണ്ടായിരുന്നില്ല, മുഖ്യമന്ത്രിയില്‍ നിന്ന് വേറെന്ത് പ്രതീക്ഷിക്കാന്‍?’ ആഞ്ഞടിച്ച് കെ സുധാകരന്‍

വിഴിഞ്ഞം ഉദ്ഘാടനവേദിയില്‍ ഇന്ത്യാമുന്നണിയെ പ്രധാനമന്ത്രിയും മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ മുഖ്യമന്ത്രിയും അപമാനിച്ചെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. മുഖ്യമന്ത്രിയെ തന്നെ പ്രധാനമന്ത്രി അപമാനിച്ചിട്ടും...

മലയാളം പറഞ്ഞ് കയ്യടി വാങ്ങി പ്രധാനമന്ത്രി

മലയാളം പറഞ്ഞ് കയ്യടി വാങ്ങി പ്രധാനമന്ത്രി, കേരളത്തിലെ ജനങ്ങൾക്ക് അഭിനന്ദനം പറഞ്ഞ് തുടക്കം. അനന്തപത്മനാഭന്റെ മണ്ണിൽ വരാൻ കഴിഞ്ഞതിൽ സന്തോഷമെന്ന് മലയാളത്തിൽ പറഞ്ഞുകൊണ്ടാണ് പ്രധാനമന്ത്രി...