അനര്‍ഹമായി ക്ഷേമപെന്‍ഷന്‍ വാങ്ങിയ സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടി

അനര്‍ഹമായി ക്ഷേമ പെന്‍ഷന്‍ വാങ്ങിയ സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും അനര്‍ഹമായി ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നത് വ്യക്തമായ പശ്ചാത്തലത്തില്‍ ചേര്‍ന്ന പ്രത്യേക യോഗത്തിലാണ് തീരുമാനം.

തട്ടിപ്പു കാണിച്ചവര്‍ക്കെതിരെ വകുപ്പ് തലത്തില്‍ അച്ചടക്ക നടപടിയെടുക്കും. കൈപ്പറ്റിയ തുക പലിശ സഹിതം തിരിച്ചടപ്പിക്കും. അനര്‍ഹര്‍ കയറിക്കൂടാന്‍ സാഹചര്യമൊരുക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയുണ്ടാകും. അനര്‍ഹമായി പെന്‍ഷന്‍ വാങ്ങുന്ന ജീവനക്കാര്‍ അല്ലാത്തവര്‍ക്കെതിരെയും നടപടിയുണ്ടാകും.

മരണപ്പെട്ടവരെ അതത് സമയത്ത് കണ്‍കറിങ്ങ് മസ്റ്ററിങ്ങ് നടത്തി ലിസ്റ്റില്‍ നിന്ന് ഒഴിവാക്കും. വാര്‍ഷിക മസ്റ്ററിങ്ങ് നിര്‍ബന്ധമാക്കും. ഇതിന് ഫെയ്സ് ഓതന്‍റിക്കേഷന്‍ സംവിധാനം ഏര്‍പ്പെടുത്തും. വരുമാന സര്‍ട്ടിഫിക്കറ്റ്, ആധാര്‍ സീഡിങ്ങ് എന്നിവ നിര്‍ബന്ധമാക്കും. സര്‍ക്കാര്‍ സര്‍വ്വീസില്‍ കയറിയ ശേഷം മസ്റ്ററിങ്ങ് നടത്തി ആനുകൂല്യം കൈപ്പറ്റുന്നത് അശ്രദ്ധയല്ലെന്ന് മുഖ്യമന്ത്രി യോഗത്തില്‍ ചൂണ്ടിക്കാട്ടി.തദ്ദേശസ്വയംഭരണ സ്ഥാപന അടിസ്ഥാനത്തില്‍ ക്ഷേമപെന്‍കാരുടെ അര്‍ഹത വിലയിരുത്താനും ധനവകുപ്പ് പരിശോധന തുടരാനും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

Leave a Reply

spot_img

Related articles

‘ഉണര്‍വ് 2024’; സംസ്ഥാന ഭിന്നശേഷി ദിനാചരണവും പുരസ്‌കാര വിതരണവും നാളെ

സംസ്ഥാന സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണം 'ഉണര്‍വ് 2024' എന്ന പേരില്‍ ഡിസംബര്‍ മൂന്നിന് വിവിധ പരിപാടികളോടെ ആഘോഷിക്കും. ഐക്യരാഷ്ട്ര സംഘടന...

മഴ ശക്തം; കാനനപാത വഴിയുള്ള ശബരിമല യാത്രയ്ക്ക് നിയന്ത്രണം

മഴ ശക്തമായതിനാൽ കാനനപാത വഴിയുള്ള ശബരിമല യാത്രയ്ക്ക് നിയന്ത്രണം. സത്രം - പുല്ലുമേട് കാനന പാത വഴി ഇന്ന് തീർത്ഥാടകരെ കയറ്റി വിടില്ല. പത്തനംതിട്ട...

വാര്‍ഡ് വിഭജനം; പരാതികള്‍ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ നാല് വരെ നീട്ടി

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കരട് വാര്‍ഡ് വിഭജനം സംബന്ധിച്ച പരാതികള്‍ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ നാല് വരെ നീട്ടി. ഡിസംബര്‍ നാലിന് വൈകിട്ട്...

കോട്ടയത്ത് ശക്തമായ മഴ; ഗതാഗത തടസ്സം

കോട്ടയം ജില്ലയിൽ മഴ ശക്തമായി തുടരുന്നു. വിവിധ സ്ഥലങ്ങളിൽ ജലനിരപ്പ് ഉയർന്ന് ഗതാഗത തടസം സൃഷ്ടിക്കുന്നുണ്ട്. പുതുപ്പള്ളി കൊട്ടരത്തിൽ കടവിൽ റോഡിൽ വെള്ളം കയറി...