സാമൂഹ്യവിരുദ്ധരുമായി ബന്ധം സ്ഥാപിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി;

സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ തടയാനും നിര്‍ദ്ദേശം.

സാമൂഹ്യവിരുദ്ധരുമായി ബന്ധം സ്ഥാപിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കാന്‍ സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് നിര്‍ദ്ദേശിച്ചു. ഇത്തരക്കാരെ സര്‍വീസില്‍ നിന്നുതന്നെ നീക്കം ചെയ്യാന്‍ നടപടി വേണം.

തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്ത് ക്രൈം റിവ്യൂ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അടുത്ത മാസം നിലവില്‍ വരുന്ന പുതിയ നിയമ സംഹിതകളെക്കുറിച്ച് ജില്ലാ പോലീസ് മേധാവിമാര്‍ ഉള്‍പ്പെടെ 38,000 ല്‍ പരം പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കിയതായി സംസ്ഥാന പോലീസ് മേധാവി പറഞ്ഞു. ബാക്കിയുള്ളവര്‍ക്ക് ഉടന്‍ പരിശീലനം നല്‍കും.

ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വര്‍ധിച്ചുവരുന്നത് തടയാനായി ജില്ലാ പോലീസ് മേധാവിമാര്‍ വ്യാപകമായി പ്രചരണം നടത്തണം. ഇതിനായി ജനമൈത്രി പോലീസിന്‍റെ സേവനം വിനിയോഗിക്കണം.

പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള ശിക്ഷാനടപടികള്‍ നിശ്ചിതസമയത്തിനകം പൂര്‍ത്തിയാക്കുന്നതിന് പ്രത്യേക ശ്രദ്ധ നല്‍കണം.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനും ഇത്തരം കേസുകളിലെ പ്രതികളെ അറസ്റ്റ് ചെയ്യുന്നതിനും ജില്ലാ പോലീസ് മേധാവിമാര്‍ കര്‍ശന നടപടി സ്വീകരിക്കണം. കുട്ടികളെയും സ്ത്രീകളെയും കാണാതാകുന്ന കേസുകളില്‍ അന്വേഷണം ഊര്‍ജിതമാക്കണം.

മോഷണവും വ്യക്തികള്‍ക്കെതിരെയുള്ള അതിക്രമവും തടയുന്നതിനും ഇത്തരം കേസുകളില്‍ കുറ്റവാളികളെ പിടികൂടുന്നതിനും സംസ്ഥാന പോലീസ് മേധാവി ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

സൈബര്‍ കുറ്റകൃത്യങ്ങള്‍, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍, പോക്സോ കേസുകള്‍ എന്നിവ സംബന്ധിച്ച നിലവിലെ സ്ഥിതി യോഗം വിലയിരുത്തി. കാപ്പനിയമം ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ പ്രകാരം സ്വീകരിച്ച നപടികളും യോഗം ചര്‍ച്ച ചെയ്തു.

ലോക്സഭാ തിരഞ്ഞെടുപ്പ് സമാധാനപരമായി നടത്തുന്നതിൽ പങ്കു വഹിച്ച വിവിധ റാങ്കുകളിലെ പോലീസ് ഉദ്യോഗസ്ഥരെ സംസ്ഥാന പോലീസ് മേധാവി അഭിനന്ദിച്ചു.

Leave a Reply

spot_img

Related articles

ട്രെയിനിൽ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം; പരപ്പനങ്ങാടി സ്വദേശി പിടിയിൽ

യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ മലപ്പുറം പരപ്പനങ്ങാടി സ്വദേശിയെ പോലീസ് പിടികൂടി.പരപ്പനങ്ങാടി അങ്കമാന്റെ പുരയ്ക്കൽ മുസ്‌തഫ( 45)യെയാണ് കോഴിക്കോട് റെയിൽവേ പോലീസ് അറസ്റ്റ്...

കോയമ്പത്തൂർ ആര്യവൈദ്യ ഫാർമസി സ്‌ഥാപകൻ പി.വി. രാമവാരിയരുടെ മകൾ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ

കോയമ്പത്തൂർ ആര്യവൈദ്യ ഫാർമസി സ്‌ഥാപകൻ പി.വി. രാമവാരിയരുടെ മകൾ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ.കോയമ്പത്തൂർ ആര്യവൈദ്യ ഫാർമസി (എവിപി) സ്‌ഥാപകൻ പി.വി. രാമവാരിയരുടെ മകളും മുൻ...

പട്ടാപ്പകല്‍ കുളിക്കടവില്‍ 56 കാരിക്ക് പീഡനം

മാന്നാറില്‍ കുളിക്കടവില്‍ വച്ച്‌ 56 കാരിയെ പീഡിപ്പിച്ചു. പമ്പാനദിയുടെ തീരത്തുള്ള കുളിക്കടവില്‍ വച്ച്‌ തുണി അലക്കുന്നതിനിടെയായിരുന്നു സംഭവം.ക്രൂര പീഡനത്തിന് ഇരയായ ഇവർ പരുമലയിലെ സ്വകാര്യ...

എരുമേലിയിൽ കള്ളപ്പണവുമായി ഒരാൾ പിടിയിൽ

എരുമേലിയിൽ അരക്കോടിയിലധികം രൂപയുടെ കള്ളപ്പണവുമായി ഒരാൾ പിടിയിൽ.കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമാണ് മതിയായ രേഖകളില്ലാതെ കൊണ്ട് വന്ന അറുപത് ലക്ഷത്തിലധികം...