കാട്ടാക്കട വിഗ്യാന്‍ കോളജില്‍ വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദനം; മുഖത്തും തലയ്ക്കും ചുണ്ടിനും ഗുരുതര പരുക്ക്

തിരുവനന്തപുരം കാട്ടാക്കട വിഗ്യാന്‍ കോളജില്‍ വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദനം. രണ്ടാം വര്‍ഷം ബിബിഎ വിദ്യാര്‍ത്ഥി ക്രിസ്റ്റോ എസ് ദേവിനാണ് മര്‍ദനമേറ്റത്. ബികോം വിദ്യാര്‍ത്ഥികളായ മൂന്ന് പേര്‍ ചേര്‍ന്ന് വിദ്യാര്‍ത്ഥിയെ ആക്രമിച്ചുവെന്നാണ് പരാതി.ക്രിസ്റ്റോ എസ് ദേവിനെ ബികോം വിദ്യാര്‍ഥികളായ അര്‍ജുന്‍ ,അനന്തന്‍, റോഹന്‍ എന്നിവര്‍ ചേര്‍ന്നാണ് മര്‍ദിച്ചത്. വ്യക്തിപരമായ കാരണങ്ങളാണ് മര്‍ദനത്തിലേക്ക് നയിച്ചത്. ക്രിസ്റ്റോ എസ് ദേവിന്റെ മുഖത്തും തലക്കും ചുണ്ടിനും ഗുരുതരമായി പരുക്കേറ്റു.പ്രിന്‍സിപ്പലിന് പരാതി നല്‍കിയിട്ടും വിദ്യാര്‍ത്ഥികള്‍ക്ക് എതിരെ നടപടി എടുത്തില്ലെന്നും പ്രിന്‍സിപ്പല്‍ പൊലീസിനെ അറിയിച്ചില്ലെന്നും മര്‍ദനമേറ്റ വിദ്യാര്‍ത്ഥിയുടെ പിതാവ് പറയുന്നു. ഗുരുതരമായി പരുക്കേറ്റ വിദ്യാര്‍ത്ഥി കാട്ടാക്കട താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. പിതാവിന്റെ പരാതിയില്‍ കാട്ടാക്കട പൊലീസ് മൂന്ന് വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ് എടുത്തു

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....