സ്റ്റുഡൻറ് കൗൺസിലർമാരെ ആവശ്യമുണ്ട്

ഇടുക്കി ഐ ടി ഡി പിയുടെ പരിധിയിലുള്ള പൈനാവ് ഏകലവ്യ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍, വിവിധ പ്രീമെട്രിക് ഹോസ്റ്റലുകള്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കായി സ്റ്റുഡൻറ് കൗൺസിലർമാരെ നിയമിക്കുന്നു.

വ്യക്തിത്വ വികസനം, സ്വഭാവ രൂപീകരണം, പഠന ശേഷി വര്‍ധിപ്പിക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ കൗണ്‍സലിംഗ് നല്‍കുക , കരിയര്‍ ഗൈഡന്‍സ് നല്‍കുക എന്നതാണ് ചുമതല.

യോഗ്യത എം.എ സൈക്കോളജി / എം. എസ്. ഡബ്ലിയു (സ്റ്റുഡന്റ് കൗണ്‍സിലിങ് പരിശീലനം നേടിയവരാകണം) / എം.എസ്.സി സൈക്കോളജി. കേരളത്തിന് പുറത്തുള്ള സര്‍വകലാശാലകളില്‍ നിന്നും യോഗ്യത നേടിയവര്‍ തുല്യത സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്. (കൗണ്‍സിലിംഗ് സര്‍ട്ടിഫിക്കറ്റ് /ഡിപ്ലോമ നേടിയവര്‍ക്കും, സ്റ്റുഡന്റ് കൗണ്‍സിലിംഗ് രംഗത്ത് മുന്‍ പരിചയമുള്ളവര്‍ക്കും മുന്‍ഗണന. നിശ്ചിത യോഗ്യതയും നൈപുണ്യവും കഴിവുമുള്ള പട്ടികവര്‍ഗക്കാര്‍ക്കും മുന്‍ഗണന ഉണ്ടായിരിക്കും).

പ്രായപരിധി 2024 ജനുവരി 1 ന് 25നും 45 നും മധ്യേ. പ്രതിമാസം 18000 രൂപ ഓണറേറിയവും പരമാവധി യാത്രപ്പടി 2000 രൂപയും ലഭിക്കും. നിയമന തീയതി മുതല്‍ 2025 മാര്‍ച്ച് 31 വരെയായിരിക്കും നിയമനകാലാവധി. ആകെ 4 ഒഴിവുകള്‍ ഉണ്ട്.

വാക്ക്-ഇന്-ഇന്റര്ര്‍വ്യൂ ജൂൺ 26 ന് തൊടുപുഴ മിനി സിവില്‍ സ്റ്റേഷൻ ന്യൂ ബ്ലോക്കിൽ പ്രവര്‍ത്തിക്കുന്ന ഇടുക്കി ഐ.ടി.ഡി. പ്രൊജക്റ്റ് ഓഫീസില്‍ നടക്കും. താല്പര്യമുള്ളവര്‍ വെള്ളക്കടലാസില്‍ തയാറാക്കിയ അപേക്ഷ, യോഗ്യത,പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ,പകര്‍പ്പുകൾ , മേൽവിലാസം തെളിയിക്കുന്നതിനുള്ള രേഖ , ഫോട്ടോ ഐഡി കാര്‍ഡ് എന്നിവ സഹിതം രാവിലെ 10ന് എത്തണം.

Leave a Reply

spot_img

Related articles

ചരിത്രകാരൻ കെ. എൻ. പണിക്കർ അന്തരിച്ചു

ചരിത്രകാരൻ കെ. എൻ. പണിക്കർ അന്തരിച്ചു. തിരുവനന്തപുരം പട്ടം എസ്.യു.ടി ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.90 വയസായിരുന്നു. കാലടി സംസ്കൃത സർവകലാശാല വൈസ് ചാൻസലർ ആയി...

പാർട്ടി പദവിയിൽ നിന്ന് രാജിവച്ച് സി. സി. മുകുന്ദൻ

പാർട്ടി പദവിയിൽ നിന്ന് രാജിവച്ച് സി. സി. മുകുന്ദൻ. സി.പി.ഐ നാട്ടിക മണ്ഡലം കമ്മിറ്റിയിൽ നിന്നാണ് സി.സി. മുകുന്ദൻ രാജിവച്ചത്.നാട്ടികയിൽ സ്വതന്ത്രനായി മൽസരിക്കുമെന്ന് മുകുന്ദൻ...

കെ ബി ഗണേഷ്‌ കുമാറിനെതിരെ ഭാര്യ ബിന്ദു മേനോൻ

മന്ത്രി കെ ബി ഗണേഷ്‌കുമാറിനെതിരെ ഭാര്യ ബിന്ദു മേനോൻ.മന്ത്രിയെ വാളകത്തെ വീട്ടിൽ കണ്ടത് വളരെ മോശം സാഹചര്യത്തിലാണെന്നും ശ്രീലേഖയുടെ നിർദേശ പ്രകാരമാണ് പൊലീസ് സഹായം...

ആരോപണങ്ങൾക്ക് മറുപടിയുമായി കെ ബി ഗണേഷ്‌കുമാർ

സാമൂഹിക മാധ്യമങ്ങളിൽ ഉയർന്ന ആരോപണങ്ങളിൽ മറുപടിയുമായി ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാർ.തനിക്കെതിരെ ഉയരുന്ന ആരോപണം ശരിയാണെങ്കിലും അല്ലെങ്കിലും അത് വ്യക്തിപരമായ കാര്യമാണെന്നും അതിൽ...