ചുവരില്‍ തറച്ച ആണിയില്‍ ഷര്‍ട്ടിന്റെ കോളര്‍ കുരുങ്ങി ശ്വാസം മുട്ടി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

കിടപ്പു മുറിയിലെ ചുവരില്‍ തറച്ച ആണിയില്‍ ഷര്‍ട്ടിന്റെ കോളര്‍ കുരുങ്ങി ശ്വാസം മുട്ടി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. വള്ളിക്കാഞ്ഞിരം സ്വദേശി കിഴക്കേവളപ്പില്‍ ധ്വനിത് (11) ആണ് ചികിത്സയിലിരിക്കെ മരിച്ചത്. മുറിയിലെ ചുവരില്‍ തറച്ച ആണിയില്‍ ഷര്‍ട്ടിന്റെ കോളര്‍ കുരുങ്ങുകയായിരുന്നു. വെള്ളിയാഴ്ച വൈകീട്ട് സ്‌ക്കൂള്‍ വിട്ട് വന്നതിനു ശേഷമാണ് സംഭവം നടക്കുന്നത്. കുട്ടിയുടെ നിലവിളി ശബ്ദം കേട്ട് വീടിന് പുറത്തു നിന്നും ഓടിയെത്തിയ അച്ഛന്‍ മണികണ്ഠനാണ് ആണിയില്‍ കുരുങ്ങിയ നിലയില്‍ ധ്വനിതിനെ ആദ്യം കണ്ടത്. കഴുത്തില്‍ ഷർട്ട് വലിഞ്ഞ് ശ്വാസം കിട്ടാത്ത നിലയിലായിരുന്നു കുട്ടി. തുടര്‍ന്ന് ഉടനെ തന്നെ ധ്വനിത്തിനെ തിരൂരിലെ സ്വകാര്യ ആ ശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സക്ക് ശേഷം കോഴിക്കോട് സ്വകാര്യ ആശുപത്രി യിലേക്കും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും മാറ്റി. ഇവിടെ ചികിത്സയില്‍ കഴിയവെ ശനിയാഴ്ച വൈകീട്ടോടെയാണ് മരണം സംഭവിക്കുന്നത്.

Leave a Reply

spot_img

Related articles

മാസപ്പടി കേസില്‍ പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ഇഡി ശുപാർശയില്‍ പ്രതികരിച്ച്‌ എം എ ബേബി

മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ഇഡി ശുപാർശയില്‍ പ്രതികരിച്ച്‌ സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി.കഥകള്‍ മെനയുന്നതില്‍ മികച്ച...

റെയില്‍വേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളില്‍ ഭക്ഷണ സാധനങ്ങളുടെ വില 5 മുതല്‍ 15 രൂപ വരെ വര്‍ധിപ്പിച്ചു

റെയില്‍വേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളില്‍ ഭക്ഷണ സാധനങ്ങളുടെ വില 5 മുതല്‍ 15 രൂപ വരെ വര്‍ധിപ്പിച്ചു.പുതുക്കിയ നിരക്കുകള്‍ ഇന്നലെ പ്രാബല്യത്തില്‍ വന്നു.2 ഇഡ്ഡലി...

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം: ദുരൂഹതയില്ലെന്ന് പോലീസ്; കീടനാശിനി ഉള്ളിൽ ചെന്നതെന്ന് പ്രാഥമിക നിഗമനം

ഇടുക്കി അടിമാലിയിൽ ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ ദുരൂഹതയില്ലെന്ന് പോലീസ് വ്യക്തമാക്കി. കുട്ടികളുടെ മരണം കീടനാശിനി ഉള്ളിൽ ചെന്നാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.അടിമാലി...

ചൂടിന് ആശ്വാസമായി മഴയെത്തുന്നു; വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് കൊടുംചൂട് ശക്തമായി തുടരുന്നതിനിടയിൽ ആശ്വാസമായി മഴയെത്തുന്നു. തെക്കൻ, മധ്യകേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇതിന്റെ...