പിക്നിക്കിന് പോകാന്‍ പണമില്ലാത്ത കൂട്ടുകാരനുവേണ്ടി പണം ശേഖരിച്ച വിദ്യാര്‍ത്ഥികള്‍

സ്‌കൂളില്‍ നിന്നും എല്ലാവരും പിക്‌നിക്കിന് പോകുമ്പോള്‍ പണമില്ലാത്തതിന്റെ പേരില്‍ പിന്നിലേക്ക് മാറിനില്‍ക്കുന്ന കുട്ടികളെ നാം കണ്ടിട്ടുണ്ട്. എന്നാല്‍ അത്തരമൊരു കൂട്ടുകാരന് കൈത്താങ്ങായി എത്തിയ ഒരു കൂട്ടം വിദ്യാര്‍ത്ഥികളുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. നേപ്പാളിലെ ഒരു സ്‌കൂളില്‍ നിന്നുള്ള വീഡിയോയാണ് ചര്‍ച്ചയാകുന്നത്. തങ്ങളുടെ കൂട്ടുകാരനായ പ്രിന്‍സിനുവേണ്ടി കുട്ടികള്‍ ക്ലാസ്‌റൂമിലെ മറ്റ് വിദ്യാര്‍ത്ഥികളില്‍ നിന്നും പണം സ്വരൂപിക്കുന്നതാണ് വീഡിയോയിലുള്ളത്. ഒരു അധ്യാപികയാണ് ക്ലാസ്‌റൂമിലെ ഈ ദൃശ്യങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.എന്താണ് ചെയ്യുന്നതെന്ന് അധ്യാപിക വിദ്യാര്‍ത്ഥികളോട് ചോദിക്കുന്നത് വീഡിയോയില്‍ കാണാം. അപ്പോള്‍ ചുരുട്ടിപ്പിടിച്ച നോട്ടുകളുമായി അധ്യാപികയുടെ അടുത്തേക്ക് എത്തിയ വിദ്യാര്‍ത്ഥികള്‍ തങ്ങള്‍ പ്രിന്‍സിന് പിക്‌നിക്കിന് പോകാനുള്ള പണം ശേഖരിക്കുകയാണെന്ന് പറയുന്നു. പണം താന്‍ നല്‍കാമെന്ന് അധ്യാപിക പറയുന്നുണ്ട്. എന്നാല്‍ അത് വേണ്ടെന്നും തങ്ങള്‍ക്കിടയില്‍ നിന്ന് പണം സ്വരൂപിക്കാമെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. ഇതെല്ലാം കണ്ടുനിന്ന പ്രിന്‍സ് എന്ന വിദ്യാര്‍ത്ഥി വികാരധീനനാകുന്നതും കരയുന്നതും വീഡിയോയിലുണ്ട്. അതുകണ്ടതും മറ്റ് വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിനെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കുന്നുണ്ട്.

Leave a Reply

spot_img

Related articles

ജോഷിമാത്യു വിൻ്റെ ദൈവത്താൻ കുന്ന് റിലീസ് ചെയ്യുന്നു

ബ്ലാക്ക് ഫോറസ്റ്റ്, അങ്ങു ദൂരെ ഒരു ദേശത്ത്... എന്നീ ചിത്രങ്ങൾക്ക് ശേഷം സംവിധായകൻ ജോഷി മാത്യുവും നിർമ്മാതാവ് ബേബി മാത്യു സോമ തീരവും വീണ്ടും...

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...