മാലിന്യ സംസ്‌കരണത്തില്‍ മാതൃകയായി ശുചിത്വ മിഷന്‍

ഉരുള്‍പൊട്ടല്‍ പ്രദേശത്തെയും ക്യാമ്പുകളിലെയും മാലിന്യ പ്രശ്‌നങ്ങള്‍ ഫലപ്രദമായും കാര്യക്ഷമമായും പരിഹരിച്ച് ദുരന്തമേഖലയിലെ മാലിന്യ സംസ്‌കരണത്തില്‍ പുതിയ മാതൃക സൃഷ്ടിച്ചിരിക്കുകയാണ് ശുചിത്വ മിഷന്‍.

ദുരന്തത്തെ തുടര്‍ന്ന് നൂറു കണക്കിന് ദുരിതബാധിതരെ പാര്‍പ്പിച്ചിരിക്കുന്ന ക്യാമ്പുകളിലും രക്ഷാപ്രവര്‍ത്തനത്തിനായി നിരവധി പേരുടെ സാന്നിധ്യമുള്ള ദുരന്തഭൂമിയിലും മാലിന്യനീക്കവും സംസ്‌കരണവും വെല്ലുവിളിയായപ്പോള്‍ അതേറ്റെടുത്തത് ശുചിത്വമിഷനാണ്. ജൈവ അജൈവ മാലിന്യ സംസ്‌കരണത്തിന് ശാസ്ത്രീയ സംവിധാനങ്ങള്‍ ഒരുക്കിയും ആവശ്യത്തിന് ബയോ ടോയ്‌ലറ്റുകള്‍ സ്ഥാപിച്ചും ശൗചാലയ മാലിന്യം ശാസ്ത്രീയമായി സംസ്‌കരിച്ചും ക്യാമ്പുകളില്‍ പ്രത്യേക ഹെല്‍പ് ഡെസ്‌കുകള്‍ തയ്യാറാക്കിയുമാണ് ശുചിത്വ മിഷന്‍ മാലിന്യ പ്രശ്‌നങ്ങള്‍ പരിഹരിച്ചത്.

ചൂരല്‍മല പ്രദേശത്ത് ഏഴ് ബയോ ടോയ്‌ലറ്റുകളും വിവിധ ക്യാമ്പുകളിലായി 39 ബയോ ടോയ്‌ലറ്റുകളും ശുചിത്വ മിഷന്‍ സ്ഥാപിച്ചു. സെപ്റ്റിക് ടാങ്കുകളില്‍ നിന്നും മാലിന്യം ശാസ്ത്രീയമായി ശേഖരിക്കുന്നതിനും സംസ്‌കരിക്കുന്നതിനുമായി  2 മൊബൈല്‍ ട്രീറ്റ്‌മെന്റ് യൂണിറ്റുകളും കല്‍പ്പറ്റയില്‍ സ്ഥിതിചെയ്യുന്ന ഫീക്കല്‍ സ്‌ളഡ്ജ് ട്രീറ്റ്‌മെന്റ് പ്ലാന്റുമാണ് ഉപയോഗപ്പെടുത്തിയത് .നാളിതുവരെ 32 കിലോ ലിറ്റര്‍ ശൗചാലയ മാലിന്യം ശാസ്ത്രീയമായി സംസ്‌കരിച്ച്ചു ക്യാമ്പുകളിലെയും താല്‍ക്കാലി കേന്ദ്രങ്ങളിലെയും മുഴുവന്‍ ശൗചാലയങ്ങളും രണ്ടു മണിക്കൂര്‍ ഇടവേളകളില്‍ വൃത്തിയാക്കുകയും ഇതിനായി ഹരിത കര്‍മ്മ സേനയെയും മറ്റു വളണ്ടിയര്‍മാരെയും ചുമതലപ്പെടുത്തുകയും ചെയ്തു.

ജൈവ, അജൈവ  മാലിന്യങ്ങളുടെ സംസ്‌കരണത്തിനായി ക്യാമ്പുകളില്‍ നിന്നും ഹരിത കര്‍മ്മ സേന വളണ്ടിയര്‍മാരുടെ നേതൃത്വത്തില്‍ മാലിന്യം പ്രത്യേക ബിന്നുകളില്‍ ശേഖരിക്കുകയും തരം തിരിച്ച് ജൈവ മാലിന്യം പന്നിഫാമുകള്‍ക്ക് കൈമാറ്റം ചെയ്യുകയും കൂടുതലായി വരുന്നവ കല്‍പ്പറ്റയിലെ വിന്‍ഡ്രോ കമ്പോസ്റ്റ് യൂണിറ്റില്‍ ശാസ്ത്രീയമായി സംസ്‌കരിക്കുകയുമാണ് ചെയ്യുന്നത്.

അജൈവമാലിന്യങ്ങള്‍ ക്ലീന്‍ കേരള കമ്പനി, ഗ്രീന്‍ വേമ്‌സ് എന്നീ സ്ഥാപനങ്ങള്‍ക്കാണ് കൈമാറുന്നത്. ഇതിനോടകം 12 ടണ്‍ ജൈവ മാലിന്യവും 13 ടണ്‍ അജൈവമാലിന്യവുമാണ് ശാസ്ത്രീയമായി സംസ്‌കരിച്ചത്. ക്യാമ്പുകളില്‍ സാനിറ്ററി മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിന് 2 ഇന്‍സിനറേറ്ററുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ബയോ മെഡിക്കല്‍ മാലിന്യവും അധികമായി വരുന്ന സാനിറ്ററി മാലിന്യവും ആക്രി എന്ന സ്ഥാപനത്തിനാണ് കൈമാറുന്നത്. മാലിന്യ സംസ്‌കരണത്തിന് വിവധ ക്യാമ്പുകളിലായി ഹരിത കര്‍മ്മസേന പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ടെ 200 വളണ്ടിയര്‍മാരാണ് പ്രവര്‍ത്തിക്കുന്നത്.

ശുചിത്വ മിഷന്റെ നേതൃത്വത്തിലുള്ള ഹെല്‍പ് ഡസ്‌കുകളും ക്യാമ്പുകളില്‍ പ്രവര്‍ത്തിക്കുന്നു. ജൈവ മാലിന്യം കുറയ്ക്കുന്നതിന്റെ ഭാഗമായി  ക്യാമ്പുകളില്‍ സ്റ്റീല്‍ പ്ലെയ്റ്റ്, സ്റ്റീല്‍ ഗ്ലാസ് എന്നിവ വിതരണം ചെയ്തിട്ടുണ്ട്.  രക്ഷാപ്രവര്‍ത്തന മേഖലകളിലെ മാലിന്യം നീക്കം ചെയ്യുന്നതിനായി സന്നദ്ധ വളണ്ടിയര്‍മാരുടെ സഹായത്തോടെ പ്രത്യേക ക്ലീനിങ്ങ് ഡ്രൈവുകള്‍ സംഘടിപ്പിക്കുന്നുണ്ട്. വരും ദിവസങ്ങളില്‍ കെട്ടിട മാലിന്യങ്ങള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ മാലിന്യങ്ങളും ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിനുള്ള  പദ്ധതികള്‍ ശുചിത്വമിഷന്റെ നേതൃത്വത്തില്‍ തയ്യാറാക്കും.

Leave a Reply

spot_img

Related articles

കായലിൽ കാണാതായ മൽസ്യ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

വേമ്പനാട്​ കായലിൽ കക്ക വാരാൻപോയി കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി.ആര്യാട് കോമളപുരം കന്യാക്കൽ പുതുവൽവീട്​ ബാബു (55) ആണ്​ മരിച്ചത്​.മുഹമ്മ ഭാഗത്ത് നിന്നാണ് മൃതദേഹം...

ലോകമെമ്പാടും നിരവധിയാളുകളുടെ വാട്ട്സ്ആപ്പ് അക്കൗണ്ടുകൾ താത്കാലികമായി ബ്ലോക്കായി

ഇന്ത്യയിലുൾപ്പെടെ ലോകമെമ്പാടും നിരവധിയാളുകളുടെ വാട്ട്സ്ആപ്പ് അക്കൗണ്ടുകൾ താത്കാലികമായി ബ്ലോക്കായി .അക്കൗണ്ടുകൾ 'റിവ്യൂവിൽ' ആണെന്ന് കാണിച്ചാണ് 24 മണിക്കൂർ നേരത്തേക്ക് ആപ്പിൻ്റെ സേവനങ്ങൾ നിർത്തലാക്കിയത്. തിങ്കളാഴ്‌ച...

രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടറിന് വില കുറച്ചു

രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടറിന് 200 രൂപയിലേറെ വില കുറച്ച് കേന്ദ്രസർക്കാർ.ഡൽഹിയിൽ സിലിണ്ടറിന് 202 രൂപയും കൊൽക്കത്തയിൽ 209 രൂപയുമാണ് കുറഞ്ഞത്.ഇതോടെ ഡൽഹിയിൽ വാണിജ്യ...

വാഗമണ്ണില്‍ ആറുവയസുകാരനും എട്ടുവയസുകാരിക്കും നേരെ ലൈംഗികാതിക്രമം

വാഗമണ്ണില്‍ ആറുവയസുകാരനും എട്ടുവയസുകാരിക്കും നേരെ ലൈംഗികാതിക്രമം .ബന്ധുവായ 20വയസുകാരി കുട്ടികളെ ലൈംഗികമായി അതിക്രമിച്ചെന്നാണ് കുട്ടികളുടെ കുടുംബത്തിന്റെ ആരോപണം.യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മുന്‍കൂര്‍ ജാമ്യം...