പ്രാദേശിക നേതാക്കളുടെ ആത്മഹത്യകളും,തമ്മിലടി രൂക്ഷം: വിവാദങ്ങളെക്കുറിച്ച് വിവരം തേടി പ്രിയങ്ക ഗാന്ധി എംപി

പാർട്ടിക്കുള്ളിലെ പോരിലും പ്രാദേശിക നേതാക്കളുടെ ആത്മഹത്യകളിലും കടുത്ത പ്രതിരോധത്തിലായി വയനാട് കോൺഗ്രസ്. കോൺഗ്രസിനുള്ളിലെ പ്രശ്നങ്ങളെ തുടർന്ന് വയനാട്ടിൽ 10 വർഷത്തിനിടെ മരിച്ചത് 5 നേതാക്കളാണ്. ഡിസിസി നേതാക്കൾക്കെതിരെ ആരോപണമുന്നയിച്ചാണ് പലരും ജീവനൊടുക്കിയത്. എന്നാൽ തുടർ മരണങ്ങളും നേതാക്കൾ തമ്മിൽ തമ്മിലടിയും ഉണ്ടായിട്ടുംസംസ്ഥാന നേതൃത്വം കാര്യമായ ഇടപെടൽ നടത്തിയിട്ടില്ല. അതേ സമയം വിവാദങ്ങളെ കുറിച്ച് പ്രിയങ്ക ഗാന്ധി എംപി ജില്ലാ നേതൃത്വത്തോട് വിവരം തേടി.ഡിസിസി ജനറൽ സെക്രട്ടറി പി.വി.ജോൺ , ഡിസിസി ട്രഷറർ എൻ.എം. വിജയൻ മകൻ ജിജേഷ്, പാർട്ടി അനുഭാവിയും നേതാക്കളുടെ വിശ്വസ്തനുമായ രാജേന്ദ്രൻ നായർ, വാർഡ് മെമ്പർ ജോസ് നല്ലേടം എന്നിവരാണ് അഞ്ച് വർഷത്തിടെ ജീവനൊടുക്കിയത്. 2015 നവംബറിൽ ആണ് മാനന്തവാടി ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റും ഡിസിസി ജനറൽ സെക്രട്ടറിയുമായിരുന്ന പി.വി.ജോൺ പാർട്ടി ഓഫിസിനുള്ളിൽ തൂങ്ങിമരിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിൽ സ്വന്തം പാർട്ടിക്കാർ കാലുവാരിയതിന്റെ മനോവിഷമത്തിലാണ് ജോണിന്‍റെ ആത്മഹത്യ.2023 മേയ് 29ന് ആണ് പുൽപള്ളി മേഖലയിലെ കോൺഗ്രസ് നേതാക്കളുടെ വിശ്വസ്തനായിരുന്ന രാജേന്ദ്രൻ നായർ ജീവനൊടുക്കുന്നത്. , കോൺഗ്രസ് നേതൃത്വം നൽകുന്ന പുൽപള്ളി ബാങ്ക് ഭരണസമിതിയുടെ വായ്പത്തട്ടിപ്പിന് ഇരയായാണ് രാജേന്ദ്രന്‍റെ ആത്മഹത്യ. 2024 ഡിസംബർ 24ന് ആണ് ഡിസിസി ട്രഷറർ എൻ.എം.വിജയനും മകൻ ജിജേഷും ആത്മഹത്യ ചെയ്യുന്നത്. ബത്തേരിയിലെ സഹകരണബാങ്കുകൾ കേന്ദ്രീകരിച്ചു നടന്ന കോടികളുടെ നിയമനക്കൊള്ളയുടെ ഇരയായാണ് ഇവർ ജീവനൊടുക്കുന്നത്. ബാങ്കുകളിൽ നിയമനം വാഗ്ദാനം ചെയ്ത് ഉദ്യോഗാർഥികളിൽനിന്ന് കോടികൾ ഡിസസി നേതാക്കൾ തട്ടിയെടുത്തിരുന്നു. ഒടുവിൽ ഈ ബാധ്യത എൻ.എം. വിജയന്റെ തലയിലായി. തുടർന്നാണ് ഭിന്നശേഷിക്കാരനായ മകൻ ജിജേഷിനു വിഷം കൊടുത്ത ശേഷം വിജയനും ജീവനൊടുക്കിയത്.ഗ്രൂപ്പ് തർക്കത്തിന്‍റെ പേരിൽ നേതാവിനെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചെന്ന ആരോപണത്തിൽ മനോവിഷമത്തിലാണ് കഴിഞ്ഞ ദിവസം മുള്ളൻകൊല്ലി മണ്ഡലം വൈസ് പ്രസിഡന്റും വാർഡ് അംഗവുമായ ജോസ് നെല്ലേടം ആത്മഹത്യ ചെയ്യുന്നത്. എതിർവിഭാഗത്തിലുള്ളവർ വാർഡ് പ്രസിഡന്റ് കാനാട്ടുമല തങ്കച്ചന്റെ വീട്ടിൽ സ്ഫോടക വസ്തുക്കളും കർണാടക മദ്യവും കൊണ്ടുവച്ച് കള്ളക്കേസിൽ കുടുക്കിയിരുന്നു. ഇതിന് പിന്നിൽ ജോസും ഉണ്ടെന്ന് ആരോപണുയർന്നതോടെയാണ് മനോ വിഷമത്തിൽ ആത്മഹത്യ ചെയ്യുകയായിരുന്നു.അതിനിടെ 2024ൽ ആത്മഹത്യ ചെയ്ത മുൻ ട്രഷറർ എൻഎം വിജയന്‍റെ മരുമകള്‍ പത്മജ ഇന്നലെ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. കോണ്‍ഗ്രസ് നേതൃത്വം വഞ്ചിച്ചെന്നാരോപിച്ച് ആയിരുന്നു ആത്മഹത്യാ ശ്രമം. ഞരമ്പ് മുറിച്ച ഇവര്‍ സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കോണ്‍ഗ്രസിനെ ഇനി വിശ്വസിക്കില്ലെന്ന് പത്മജ പറഞ്ഞു. സംഭവങ്ങൾ ഉന്നയിച്ച് മുഖ്യമന്ത്രിക്ക് പരാതി നൽകും. നിരാഹാര സമരം നടത്താനും ആലോചിക്കുന്നുവെന്നും പത്മജ പറഞ്ഞു.

Leave a Reply

spot_img

Related articles

ലൈഫ് മിഷൻ; പ്രചാരണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതം: മന്ത്രി കെ.എം. ഷാജി

സംസ്ഥാനത്തെ പാവപ്പെട്ടവർക്കായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന 'ലൈഫ് മിഷൻ' ഭവന പദ്ധതി പുതിയ യുഡിഎഫ് സർക്കാർ പൊളിച്ചെഴുതാനോ നിർത്തലാക്കാനോ പോകുന്നു എന്ന രീതിയില്‍ വരുന്ന പ്രചാരണങ്ങള്‍ തികച്ചും...

വിജയലഹരിയിൽ പരിസരബോധം മറന്നു: ചെറിയാൻ ഫിലിപ്പ്

തെരഞ്ഞെടുപ്പു വിജയലഹരിയിൽ പരിസരബോധം മറന്നാണ് ഇന്ദിരാ ഭവനിൽ അനേകം ക്യാമറകൾക്കും മാധ്യമപ്രവർത്തകർക്കും മുമ്പിൽ ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാ കോൺഗ്രസ് എം.എൽ.എ മാരെയും സ്നേഹത്തോടെ ആലിംഗനം...

മലയിടം തുരുത്തില്‍ ദളിത് കുടുംബങ്ങള്‍ക്കെതിരായ പൊലീസ് നടപടിയില്‍ കേസെടുത്തു

എറണാകുളം മലയിടം തുരുത്തില്‍ ദളിത് കുടുംബങ്ങള്‍ക്കെതിരായ പൊലീസ് നടപടിയില്‍ കേസെടുത്ത് പൊലീസ്.സിപിഎം നേതാക്കളും മേഖലയിലെ താമസക്കാരുമായ ദളിത് കുടുംബാംഗങ്ങളും അടക്കം 50 പേർക്കെതിരെ പൊലീസ്...

ആഫ്രിക്കൻ രാജ്യങ്ങളില്‍ എബോള വൈറസ് രോഗബാധ; ഇന്ത്യയില്‍ ഉന്നതതല യോഗം ചേർന്ന് കേന്ദ്ര സർക്കാർ

ആഫ്രിക്കൻ രാജ്യങ്ങളില്‍ പൊട്ടിപ്പുറപ്പെട്ട എബോള വൈറസ് രോഗബാധയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ ഉന്നതതല യോഗം ചേർന്ന് കേന്ദ്ര സർക്കാർ.കേന്ദ്ര ആരോഗ്യ സെക്രട്ടറിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍...