കൊടും ചൂടിന് ലേശം ആശ്വാസമായി വിവിധ സ്ഥലങ്ങളിൽ വേനല്‍ മഴ പെയ്തിറങ്ങി

കത്തിക്കാളുന്ന കൊടും ചൂടിന് ലേശം ആശ്വാസമായി വിവിധ സ്ഥലങ്ങളിൽ വേനല്‍ മഴ പെയ്തിറങ്ങി .കൊച്ചിയിലും പരിസര പ്രദേശങ്ങളിലുമാണ് മഴ പെയ്തത്.വയനാട്ടിലും ഇടുക്കിയിലും ശക്തമായ വേനല്‍ മഴ പെയ്തു. ഇവിടെയും മരങ്ങള്‍ കടപുഴകുകയും ഗതാഗത തടസമുണ്ടാകുകയും ചെയ്തു.ചില പ്രദേശങ്ങളില്‍ വൈദ്യുതി ബന്ധവും തടസ്സപ്പെട്ടു.എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഒരു മണിക്കൂറിലധികം സമയം ശക്തമായ വേനല്‍ മഴ കിട്ടി.മഴയ്‌ക്കൊപ്പം ശക്തമായ കാറ്റും വീശി. ആലുവയിലുള്‍പ്പെടെ ജില്ലയില്‍ പലയിടത്തും കാറ്റിലും മഴയിലും മരങ്ങള്‍ കടപുഴകി.കാറ്റില്‍ മരങ്ങള്‍ വീണതിനെത്തുടര്‍ന്ന് ചില പ്രദേശങ്ങളില്‍ ഗതാഗതവും വൈദ്യുതി ബന്ധവും തടസപ്പെട്ടു. ആലുവ കരുമാലൂരില്‍ വീടിന്റെ മേല്‍ക്കൂര പറന്നുപോയി.ആര്‍ക്കും പരിക്കില്ല.വേനല്‍ മഴ കൊച്ചി നഗരത്തിലും പരിസര പ്രദേശങ്ങളിലുംചൂടിന് വലിയ ശമനമാണ് നല്‍കിയത്.

Leave a Reply

spot_img

Related articles

ജി സുധാകരന്റെ ആരോപണം: വിതുമ്പിക്കരഞ്ഞ് സി പി എം നേതാവ്

ലഹരിക്കടത്തുമായി ബന്ധപ്പെടുത്തി യുള്ള ജി സുധാകരൻ എം എൽ എയുടെ പരാമർശത്തിൽ വിതുമ്പിക്കരഞ്ഞ് സി പി എം നേതാവ്.സി പി എം ഏരിയ കമ്മിറ്റി...

എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് കത്തയച്ച് പിണറായി വിജയൻ

കേരള സർവകലാശാലയിൽ പ്രതിഷേധിച്ച എസ്എഫ്ഐ വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയ ക്രൂരമായ അതിക്രമത്തിലും സംഘപരിവാർ അജണ്ടകൾക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്ന യുഡിഎഫ് സർക്കാരിന്റെ നയങ്ങളിലും...

വിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയ വൽക്കരണത്തിനെതിരെ വിമർശനവുമായി മന്ത്രി റോജി എം. ജോൺ

അധ്യാപക ദിനത്തിൽ അധ്യാപക സമൂഹത്തിന് ആശംസകൾ നേരുന്നതിനൊപ്പം വിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയവൽക്കരണത്തിനും വർഗീയ പ്രവണതകൾക്കുമതിരെ രൂക്ഷവിമർശനവുമായി മന്ത്രി റോജി എം. ജോൺ രംഗത്തെത്തി. ഫേസ്ബുക്കിലൂടെയായിരുന്നു...

ഓപ്പറേഷൻ തൂഫാൻ: രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കം

ഓപ്പറേഷന്‍ തൂഫാൻ്റെ രണ്ടാംഘട്ടത്തിന് ഇന്ന് തുടക്കം. ജനങ്ങള്‍ക്ക് ലഹരി കടത്തിനെക്കുറിച്ചുള്ള വിവരങ്ങള്‍ നേരിട്ടും രഹസ്യമായും കൈമാറാന്‍ സൗകര്യമൊരുക്കും.ലഹരിക്ക് അടിമയായവരെ ഇരകളായി പരിഗണിച്ച് ചികിത്സയും പുനരധിവാസവും...