സുനിത വില്യംസും സംഘവും നാളെ ഭൂമിയിലെത്തും

സുനിത വില്യംസും സംഘവും നാളെ ഭൂമിയിലെത്തും.ഫ്ലോറിഡ തീരത്ത് യുഎസ് സമയം ചൊവ്വാഴ്ച വൈകുന്നേരം 5.57 ഓടെ (ഇന്ത്യന്‍ സമയം ബുധനാഴ്ച പുലര്‍ച്ചെ 3.30) സുനിതയെയും സംഘത്തെയും വഹിക്കുന്ന പേടകം പതിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് നാസ പ്രസ്താവനയില്‍ അറിയിച്ചു.

ഇന്നലെ രാവിലെ ഒന്‍പതരയോടെയാണ് ക്രൂ-10 സംഘം ഡോക്കിങ് പൂര്‍ത്തിയാക്കി രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ പ്രവേശിച്ചത്. ആനി മക്‌ലിൻ, നിക്കോളാസ്‌ അയേഴ്‌സ്‌ , തക്കുയ ഒനിഷി , കിറില്‍ പെസ്കോവ് എന്നിവരാണ്‌ ബഹിരാകാശ നിലയത്തിലേക്ക് യാത്ര തിരിച്ചത്. സുനിത വില്യംസ് , ബുച്ച്‌ വില്‍മോർ , നിക്ക് ഹേഗ്,അലക്സാണ്ടർ ഗോർബുനേവ് എന്നിവർ ക്രൂ-9 പേടകത്തിലേറി ഭൂമിയിലേക്ക് മടങ്ങും.

നിലവില്‍ ഹാന്‍ഡ് ഓവര്‍ ഡ്യൂട്ടികള്‍ പുരോഗമിക്കുകയാണെന്നും, ഇത് പൂർത്തിയായാല്‍ ഭൂമിയിലേക്കുള്ള ഇവരുടെ യാത്ര ആരംഭിക്കുമെന്നും നാസ വ്യക്തമാക്കി. ബഹിരാകാശത്ത് നിന്നും സുനിതയും സംഘവും ഭൂമിയിലേക്ക് എത്തുന്നതിന്‍റെ ലൈവ് സംപ്രേഷണം ചെയ്യുമെന്നും നാസ അറിയിച്ചു. അതേസമയം, സുനിത വില്യംസും ബുച്ച്‌ വില്‍മോറും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് നന്ദി പറയുന്ന വീഡിയോ എലോണ്‍ മസ്‌ക് പങ്കിട്ടു.

ഇന്ത്യൻ വംശജയായ സുനിത വില്യംസും ബുച്ച്‌ വില്‍മോറും 2024 ജൂണ്‍ അഞ്ചിനാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്ര തിരിച്ചത്. പത്ത് ദിവസത്തിനായി നടത്തിയ ബഹിരാകാശ യാത്രയാണ് വിവിധ സാങ്കേതിക കാരണങ്ങള്‍ കൊണ്ട് ഒൻപത് മാസം നീണ്ടത്.

Leave a Reply

spot_img

Related articles

സ്പേസ് എക്സ് ക്രൂ-10 വിക്ഷേപിച്ചു

സ്പേസ് എക്സ് ക്രൂ-10 വിക്ഷേപിച്ചു. ഫാല്‍ക്കണ്‍-9 റോക്കറ്റ് കെന്നഡി സ്പേസ് സെന്ററില്‍ നിന്നാണ് വിക്ഷേപിച്ചത്.നാല് യാത്രികരാണ് പേടകത്തില്‍ ഉള്ളത്. ഇവർ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍...

പാകിസ്താനിലെ ട്രയിന്‍ റാഞ്ചൽ- 300 ബന്ദികളേയും മോചിപ്പിച്ചെന്ന് പാകിസ്താന്‍ പട്ടാളം

പാകിസ്താനിലെ ട്രയിന്‍ റാഞ്ചൽ- 300 ബന്ദികളേയും മോചിപ്പിച്ചെന്ന് പാകിസ്താന്‍ പട്ടാളം. ബലൂച് ലിബറേഷന്‍ ആര്‍മിയാണ് ട്രെയിന്‍ റാഞ്ചി നൂറുകണക്കിന് യാത്രക്കാരെ ബന്ദികളാക്കിയത്. ഇതിനെതിരെ നടത്തിയആക്രമണത്തില്‍...

സ്പേസ് എക്സിന്റെ ക്രൂ 10 ദൗത്യം മുടങ്ങി

ഇന്ത്യൻ വംശജയായ ബഹിരാകാശ സഞ്ചാരി സുനിത വില്യംസ്, ബുഷ് വില്‍മോര്‍ എന്നിവരെ മടക്കിയെത്തിക്കാനുള്ള സ്പേസ് എക്സിന്റെ ക്രൂ 10 ദൗത്യം മുടങ്ങി. സ്പേസ് എക്സിന്റെ...

ചന്ദ്രനിൽ ആദ്യമായി ജിപിഎസ് സിഗ്നലുകൾ സ്വീകരിച്ച് നാസ ചരിത്രം സൃഷ്ടിച്ചു

നാസയും ഇറ്റാലിയൻ ബഹിരാകാശ ഏജൻസിയും സഹകരിച്ച് നടത്തിയ പരീക്ഷണത്തിലാണ് ഈ സുപ്രധാന നേട്ടം കൈവരിച്ചത്.ഗ്ലോബൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റത്തിൽ (GNSS) നിന്നുള്ള സിഗ്നലുകൾ ചന്ദ്രനിൽ...