തനിക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന വാർത്തകള്‍ തള്ളി സുനിത വില്യംസ്

തനിക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന വാർത്തകള്‍ തള്ളി ഇന്ത്യൻ വംശജയായ നാസയുടെ ബഹിരാകാശ സഞ്ചാരി സുനിത വില്യംസ്.

ഭൂമിയില്‍ നിന്ന് പുറപ്പെട്ടപ്പോഴുള്ള അതേ ഭാരം തന്നെയാണ് തനിക്കുള്ളതെന്ന് സുനിത പറഞ്ഞു. ബഹിരാകാശത്തെ മൈക്രോ ഗ്രാവിറ്റിയെ ചെറുക്കാനുള്ള കഠിനമായ വ്യായാമങ്ങള്‍ പിന്തുടരുന്നതു കൊണ്ടാണ് ശരീരത്തില്‍ രൂപമാറ്റമുണ്ടായതെന്നും വീഡിയോ സന്ദേശത്തില്‍ സുനിത പ്രതികരിച്ചു.

ജൂണ്‍ മുതല്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ തുടരുകയാണ് സുനിത. അടുത്തിടെ നാസ പുറത്തുവിട്ട ചിത്രത്തില്‍ സുനിതയുടെ ശരീരം മെലിഞ്ഞ് കവിളുകള്‍ വളരെ ഒട്ടിയ നിലയിലായിരുന്നു. ഇതോടെ സുനിതയ്ക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് അഭ്യൂഹം ഉയരുകയായിരുന്നു.

Leave a Reply

spot_img

Related articles

ഷാർജ സഫാരി മാളിൽ പുസ്തകംവിസ്മയവുമായി Z4 ബുക്‌സ് 

ഇഷ്ടമുള്ള പുസ്തകങ്ങൾ വാങ്ങുക എന്നത് മലയാളികളായ പ്രവാസികളെ സംബന്ധിച്ചിടത്തോളം പ്രയാസമുള്ള കാര്യമാണ്. നാട്ടിൽ അവധിക്ക് പോകുമ്പോളോ, ഷാർജ പുസ്തകമേള വരുമ്പോളോ ഒക്കെയാണ് പ്രിയപ്പെട്ട പുസ്തകങ്ങൾ...

സൗദിയിൽ വാഹനാപകടത്തിൽ രണ്ട് വയനാട് സ്വദേശികൾ മരിച്ചു

സൗദിയിൽ വാഹനാപകടത്തിൽ രണ്ട് വയനാട് സ്വദേശികൾ മരിച്ചു.നടവയൽ സ്വദേശി ടീന, അമ്പലവയൽ സ്വദേശി അലക്സ് എന്നിവരാണ് മരിച്ചത്. ഇരുവരുടെയും വിവാഹം ജൂണിൽ നടക്കാനിരിക്കുകയായിരുന്നു. ഇവർക്കൊപ്പമുണ്ടായിരുന്ന...

യുഎസിന്റെ ഇറക്കുമതി തീരുവ പ്രഖ്യാപിച്ച്‌ ഡൊണാള്‍ഡ് ട്രംപ്

ഉയർന്ന തീരുവ ചുമത്തുന്ന രാജ്യങ്ങള്‍ക്കുളള യുഎസിന്റെ ഇറക്കുമതി തീരുവ പ്രഖ്യാപിച്ച്‌ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യയ്ക്ക് മേല്‍ 26 ശതമാനവും ചൈനയ്ക്ക് 34...

അമേരിക്കയുടെ ആഗോള തീരുവ പ്രഖ്യാപനം ഇന്ന് വൈറ്റ് ഹൗസില്‍ നടക്കും

അമേരിക്കയുടെ ആഗോള തീരുവ പ്രഖ്യാപനം ഇന്ന് വൈറ്റ് ഹൗസില്‍ നടക്കും.ബുധനാഴ്ച്ച പ്രാദേശിക സമയം വൈകീട്ട് 4 മണിക്ക് (ഇന്ത്യൻ സമയം വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നരക്ക്)...