എതിർ സ്ഥാനാർത്ഥി ആരെന്നുള്ളത് തനിക്കൊരു പ്രശ്നമേ അല്ലെന്ന് സുരേഷ് ഗോപി.
ആരു മത്സരിച്ചാലും ആരെ വിജയിപ്പിക്കണമെന്ന് തീരുമാനിക്കുന്നത് ജനങ്ങളാണ്.
തൃശ്ശൂരിൽ കോൺഗ്രസിന്റെ കെ മുരളീധരൻ എതിർ സ്ഥാനാർത്ഥിയായി വരുമെന്ന വാർത്തകൾക്ക് മറുപടി പറയുകയായിരുന്നു സുരേഷ് ഗോപി.
“സ്ഥാനാർത്ഥിയെ മാറ്റുന്നതിനെക്കുറിച്ച് എനിക്കറിയില്ല. ജനമാണ് തീരുമാനിക്കേണ്ടത്. എന്തായാലും കാര്യങ്ങൾ ഗംഭീരമാകുന്നു.”
തൃശ്ശൂരിൽ ടി എൻ പ്രതാപന് പകരം മുരളീധരനെ മത്സരിപ്പിക്കാനുള്ള നീക്കത്തിലാണ് കോൺഗ്രസ്.
എന്തായാലും ബിജെപി വിജയിക്കുമെന്ന് സുരേഷ് ഗോപി ആവർത്തിച്ചു.
പത്മജിയുടെ സ്ഥാനാർത്ഥിത്വത്തെ കുറിച്ച് സുരേഷ് ഗോപി പ്രതികരിക്കാൻ തയ്യാറായില്ല.
തൃശ്ശൂരിലെ സിറ്റിങ് എംപി ടി.എന്‍ പ്രതാപന്‍ പട്ടികയില്‍ ഇടം നേടിയില്ല. പ്രതാപനെ 2026ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പരിഗണിക്കുമെന്നാണ് ധാരണ.
മുരളീധരന്‍ മാറുന്ന വടകരയില്‍ ഷാഫി പറമ്പില്‍ എംഎല്‍എയോ ടി. സിദ്ദിഖ് എംഎല്‍എയോ മത്സരിക്കും. ആലപ്പുഴയില്‍ കെ.സി വേണുഗോപാല്‍ തന്നെ മത്സരത്തിനിറങ്ങാനാണ് ധാരണയായിരിക്കുന്നത്