സുരേഷ് ഗോപി നാളെ കണ്ണൂരിൽ

കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി നാളെ കണ്ണൂരിൽ.

ഇതിൻ്റെ ഭാഗമായി പൊലിസ് കനത്തസുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി.കോഴിക്കോട്ടെ സന്ദര്‍ശനത്തിന് ശേഷമാണ് സുരേഷ് ഗോപി കണ്ണൂരിലെത്തുന്നത്.


പയ്യാമ്ബലത്ത് കെ.ജി മാരാര്‍ സ്്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ച നടത്തിയതിനു ശേഷം കല്യാശേരിയില്‍ വാര്‍ധക്യകാല അസുഖങ്ങളെ തുടര്‍ന്ന് വിശ്രമിക്കുന്ന മുന്‍മുഖ്യമന്ത്രി ഇ.കെനായനാരുടെ പത്‌നി ശാരദടീച്ചറെയും സന്ദര്‍ശിക്കും.


ഇതിനു ശേഷം കൊട്ടിയൂര്‍ വൈശാഖമഹോത്‌സവത്തിലും സുരേഷ് ഗോപി പങ്കെടുക്കും. പെട്രോളിയം, ടൂറിസംമന്ത്രിയായതിനു ശേഷം ആദ്യമായാണ് സുരേഷ് ഗോപി കണ്ണൂര്‍സന്ദര്‍ശിക്കുന്നത്.

നേരത്തെകണ്ണൂരുമായി അടുത്ത ബ്‌ന്ധംപുലര്‍ത്തിയിരുന്നു സുരേഷ്് ഗോപി മൂന്ന്മാസങ്ങള്‍ക്ക് മുന്‍പ് ബി.ജെ.പി തെരഞ്ഞെടുപ്പ് പ്രചാരണ പൊതുയോഗത്തിലും പങ്കെടുത്തിരുന്നു.

കൊട്ടിയൂരിലെ എയ്ഡസ് ബാധിതരായ രണ്ടു കുട്ടികളെ മാറോടണച്ചു ചേര്‍ത്തുകൊണ്ടു ഒരുപരിപാടിയില്‍ പങ്കെടുത്തതിനു ശേഷമാണ് സുരേഷ് ഗോപി ജീവകാരുണ്യ രംഗത്ത് സജീവമാകുന്നത്.

മുന്‍മുഖ്യമന്ത്രിമാരായ ഇ .കെ നായനാര്‍, കെ. കരുണാകരന്‍ എന്നിവരുമായി അടുത്തബന്ധമാണ് അദ്ദേഹം പുലര്‍ത്തിയിരുന്നത്.


മുന്‍ ബി.ജെ.പി നേതാവ്പി.പി മുകുന്ദന്റെകൊട്ടിയൂരിലെവീട്ടിലും അദ്ദേഹം സന്ദര്‍ശനം നടത്താറുണ്ട്.

ഏറ്റവും ഒടുവില്‍ മാസങ്ങള്‍ക്കു മുന്‍പ് പി.പി മുകുന്ദന്‍മരിച്ച വേളയിലും സുരേഷ് ഗോപി മണത്തണയിലെ അദ്ദേഹത്തിന്റെ വീട്ടിലെത്തി അന്തിമോപചാരമര്‍പ്പിച്ചിരുന്നു.

Leave a Reply

spot_img

Related articles

തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട ആറ് എംപിമാർ ബിജെപിയില്‍ ചേർന്നേക്കും

തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട ആറ് എംപിമാർ ബിജെപിയില്‍ ചേർന്നേക്കും.ടിഎംസിയില്‍ നിന്ന് രാജിവെച്ച സുഖേന്ദു ശേഖർ റായി ബിജെപി നേതാവ് ഭുപേന്ദർ യാദവിൻ്റെ വീട്ടിലെത്തി സന്ദർശിച്ചു....

ഇന്ത്യ സഖ്യത്തിന്‍റെ ഭാവി എന്താകും എന്ന കാര്യത്തില്‍ ഇന്ന് നിർണായക ദിനം

ഇന്ത്യ സഖ്യത്തിന്‍റെ ഭാവി എന്താകും എന്ന കാര്യത്തില്‍ ഇന്ന് നിർണായക ദിനം .കോണ്‍ഗ്രസ് വിളിച്ച യോഗത്തില്‍ എത്ര പാർട്ടികള്‍ എത്തുമെന്നതും യോഗത്തില്‍ എന്ത് തീരുമാനങ്ങളുണ്ടാകും...

ചരിത്രനേട്ടവുമായി ഷാനിമോൾ ഉസ്മാൻ; കേരള നിയമസഭയുടെ പുതിയ ഡെപ്യൂട്ടി സ്പീക്കർ

ഷാനിമോൾ ഉസ്മാൻ ഡപ്യൂട്ടി സ്പീക്കർ.കോൺഗ്രസിലെ ഷാനിമോൾ ഉസ്‌മാനും സിപിഐയിലെ മുഹമ്മദ് മൊഹ്സിനും തമ്മിലായിരുന്നു മത്സരം. ഷാനിമോൾ ഉസ്‌മാനു 99 വോട്ടുകൾ ലഭിച്ചു. മുഹമ്മദ് മൊഹ്സിനു...

ഡിഎംഎഫ് സിഎംപിയിൽ ലയിച്ചേക്കും

പാലക്കാട്ട് സിപിഎമ്മിൽ നിന്ന് പുറത്താക്കിയ പി.കെ. ശശിയുടെ പാർട്ടിയായ ഡിഎംഎഫ് സിഎംപിയിൽ ലയിക്കുകയോ ഒരുമിച്ച് നിൽക്കുകയോ ചെയ്തേക്കും. ഇത് സംബന്ധിച്ച ചർച്ചകൾ അവസാനഘട്ടത്തിലെന്ന് പി.കെ....