ദക്ഷിണ റെയിൽവേ ഉപഭോക്തൃ ഉപദേശക സമിതിയിൽ വീണ്ടും അംഗമായി കൊടിക്കുന്നിൽ സുരേഷ് എംപി. പാർലമെന്ററി കാര്യ മന്ത്രിയുടെ നാമനിർദ്ദേശപ്രകാരം അദ്ദേഹത്തെ സമിതിയിലെ അംഗത്വത്തിലേക്ക് തിരഞ്ഞെടുത്തു.പാർലമെന്റിന്റെ കാലയളവിലും ഇതേ സമിതിയിലെ അംഗമായിരുന്ന അദ്ദേഹം, റെയിൽവേ യാത്രക്കാരുടെ പ്രശ്നങ്ങൾ ഉന്നയിക്കുന്നതിൽ സജീവ പങ്കുവഹിച്ചു.
ഇതിന് പുറമേ, റെയിൽവേ മന്ത്രിയുടെ അധ്യക്ഷതയിലുള്ള റെയിൽവേ ഉപദേശക സമിതിയിലും കൊടിക്കുന്നിൽ സുരേഷ് എംപി അംഗമായി തുടരുന്നു. റെയിൽവേ നയങ്ങൾ രൂപപ്പെടുത്തുന്നതിനും സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും അടിസ്ഥാന സൗകര്യങ്ങളും പ്രവർത്തന പിശകുകളും പരിഹരിക്കുന്നതിനും ഈ സ്ഥാനങ്ങൾ വലിയ പ്രാധാന്യമര്‍ഹിക്കുന്നു.
ദക്ഷിണ റെയിൽവേ ഉപഭോക്തൃ ഉപദേശക സമിതി റെയിൽവേ യാത്രക്കാരുടെ പരാതികൾ ചർച്ചചെയ്യുന്നതിനും യാത്രാസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും നിർണ്ണായക വേദിയാണ്. രണ്ടു സമിതികളിലുമുള്ള തുടർ പങ്കാളിത്തം വഴിയൊരുക്കുന്നത് റെയിൽവേ സർവീസുകളുടെ ഗുണനിലവാരം വർദ്ധിപ്പിക്കുകയും കേരളത്തിലടക്കമുള്ള ദക്ഷിണ റെയിൽവേ മേഖലയിലെ യാത്രക്കാരുടെ ആവശ്യങ്ങൾ സംരക്ഷിക്കപ്പെടുകയും ചെയ്യാൻ സഹായിക്കും