സംവിധായകനും നാടക നടനുമായ സോബി സൂര്യഗ്രാമം അന്തരിച്ചു

സംവിധായകനും പ്രശസ്ത നാടക നടനുമായ സോബി സൂര്യഗ്രാമം (54) അന്തരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ അർബുദ ചികിത്സക്കായി കഴിയുന്നതിനിടെ വ്യാഴാഴ്ച രാത്രിയായിരുന്നു അന്ത്യം. കേരള പ്രവാസിസംഘം ചൂണ്ടല്‍ പഞ്ചായത്ത്‌ കമ്മിറ്റി അംഗവും നാടക സംസ്ഥാന കമ്മിറ്റിയംഗവുമായ സോബി സൂര്യഗ്രാമത്തിന് 1992, 94, 96 വർഷങ്ങളില്‍ സംസ്ഥാന അമേച്വർ നാടക പുരസ്കാരങ്ങള്‍ ലഭിച്ചിരുന്നു.

1992 ല്‍ ഇർഷാദ് അലിയെ പ്രധാന കഥാപാത്രമാക്കി സംവിധാനം ചെയ്ത കാക്കാലൻ എന്ന നാടകത്തിലൂടെ ശ്രദ്ധേയനായി. 1994 ല്‍ സക്കീർ ഹുസൈൻ്റെ മ്യൂസിക്‌ ഓഫ്‌ ഡെസേർട്ടിനൊരുക്കിയ രംഗഭാഷ്യം അന്താരാഷ്ട്ര പ്രശംസ നേടി. അയനസ്‌കോയുടെ കാണ്ടാമൃഗം, കണ്ണൂർ മയ്യില്‍ നാടകക്കൂട്ടത്തിനു വേണ്ടി ഒരുക്കിയ ‘ഇരുള്‍വഴിയിലെ കനല്‍ നക്ഷത്രം’ എന്നിവയും ശ്രദ്ധേയമായി.

സൈലൻസ് എന്ന നാടകം അരങ്ങിലെത്തിക്കാനുള്ള ശ്രമത്തിനിടയിലാണ് വിടവാങ്ങല്‍. യുഎഇയിലും കേരളത്തിലുമായി നാല്‍പ്പതോളം നാടകങ്ങളും നിരവധി തെരുവ് അവതരണങ്ങളും ഒരുക്കിയിട്ടുണ്ട്‌. മൃതദേഹം വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിയോടെ തൃശൂർ മെഡിക്കല്‍ കോളേജിന്‌ കൈമാറും.തൃശ്ശൂർ ചൂണ്ടല്‍ പയ്യൂർ കണ്ണംഞ്ചേരി ഭാസ്കരൻ-ജാനകി ദമ്പതികളുടെ മകനാണ്‌.

ഭാര്യ: സ്മിത. മകൻ: അമൻ ഭാസ്.

Leave a Reply

spot_img

Related articles

പൂജാ ബംബർ ഫലം പ്രഖ്യാപിച്ചു

പൂജാ ബംബർ ഫലം പ്രഖ്യാപിച്ചു. 12 കോടി ആലപ്പുഴയിൽ വിറ്റ JC 325526 ടിക്കറ്റിന്. രണ്ടാം സമ്മാനം ഒരു കോടി വീതം 5 പേർക്ക്.JA...

അപേക്ഷകൾ ക്ഷണിക്കുന്നു

കേരള സർക്കാരിൻ്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള നൈപുണ്യ പരിശീലന സ്ഥാപനമായ അസാപ് കേരള കമ്യൂണിറ്റി സ്കിൽ പാര്‍ക്ക് പാമ്പാടിയിൽ (കോട്ടയം) ‍ഡിസംബര്‍ മാസത്തില്‍...

അപേക്ഷ ക്ഷണിച്ചു

എറണാകുളം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ മൈക്രോബയോളജി വകുപ്പിന് കീഴിലുള്ള വി ആര്‍ഡിഎല്‍ ഒരു വര്‍ഷത്തേക്ക് കരാറടിസ്ഥാനത്തില്‍ സയന്റിസ്റ്റ് ബി (മെഡിക്കല്‍ ആന്റ് നോണ്‍ മെഡിക്കല്‍)...

സിപിഎം വിട്ട മധു മുല്ലശേരിക്കും മകനും ബിജെപി അംഗത്വം നൽകി

സിപിഎം വിട്ട മധു മുല്ലശേരിക്കും മകൻ മിഥുൻ മുല്ലശേരിക്കും ബിജെപി അംഗത്വം നൽകി. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രനാണ് അംഗത്വം...