ചെന്നൈ തിരുവട്ടിയൂർ വിനായകപുരം സ്വദേശി തമീം അൻസാരി എം (21 വയസ്സ് ) എന്നയാളെയാണ് തിരുവട്ടിയൂരില്‍ നിന്നും അറസ്റ്റ് ചെയ്തത്.ഓണ്‍ലൈൻ ട്രേഡിങ് ചെയ്തിരുന്ന ആളെ വ്യാജ വാട്സ്‌ആപ്പ് ഗ്രൂപ്പ് വഴിയും ടെലഗ്രാം വഴിയും മികച്ച ലാഭം ഉണ്ടാക്കിത്തരാം എന്ന് പറഞ്ഞു വിശ്വസിപ്പിച്ച് വ്യാജ മൊബൈല്‍ ആപ്പ് ഇൻസ്റ്റാള്‍ ചെയ്യിപ്പിച്ച് ട്രേഡിങ് നടത്തിയായിരുന്നു തട്ടിപ്പ്. 1,51,00000 രൂപ പ്രതി തട്ടിയെടുത്തു.പ്രതിയെ ചെന്നൈ തിരുവട്ടിയൂർ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി ട്രാൻസിറ്റ് വാറണ്ട് വാങ്ങി തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി മുൻപാകെ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ അന്വേഷണം നടത്തും.