പെരുന്നയിൽ വീടിൻ്റെ കതക് കുത്തിപ്പൊളിച്ച് മോഷണ ശ്രമം നടത്തിയ കേസിൽ പ്രതി പിടിയിൽ

ചങ്ങനാശേരി പെരുന്നയിൽ വീടിൻ്റെ കതക് കുത്തിപ്പൊളിച്ച് മോഷണ ശ്രമം നടത്തിയ കേസിൽ പ്രതി പിടിയിൽ.ആലപ്പുഴ തിരുവമ്പാടി സ്വദേശി പുത്തൻപുരയിൽ സനീഷ് ബഷീറിനെ ചങ്ങനാശേരി പൊലീസാണ് അറസ്‌റ്റ് ചെയ്‌തത്.മോഷണ ശ്രമം തടയാൻ ശ്രമിച്ച പെരുന്ന സെൻ്റ് ആൻ്റണീസ് പള്ളിക്കു സമീപം താമസിക്കുന്ന പി.വി. ത്രേസ്യാമ്മയ്ക്ക് (67) സംഭവത്തിൽ പരുക്കേറ്റിരുന്നു.മുഖം മൂടി ധരിച്ചാണ് മോഷണം നടത്താൻ ശ്രമിച്ച പ്രതിയെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചാണ് പൊലീസ് പിടികൂടിയത്.റെയിൽവേയുടെ ഭാഗത്ത് ഇയാൾ ഓടോയിൽ എത്തിയത് പൊലീസിനു ലഭിച്ചതോടെ ഇന്നലെ പൊലീസ് പ്രതിയെ പിടികൂടി.കഴിഞ്ഞദിവസം പി.വി.ത്രേസ്യാമ്മയുടെ സമീപത്ത് തന്നെയുള്ള സഹോദരിയുടെ വീട്ടിലാണ് മോഷണ ശ്രമം നടന്നത്.ഇത് തടയാനുള്ള ശ്രമത്തിലാണ് ത്രേസ്യാമ്മയ്ക്കു പരുക്കേറ്റത്. ഇവരുടെ വീടിനു സമീപത്ത് വാടകയ്ക്കാണ് ഇയാൾ താമസിച്ചിരുന്നത്. ലഹരിക്കേസിലും സനീഷ് ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ചങ്ങനാശേരി എസ്എച്ച്ഒ സി.ശ്രീജിത്ത്, എസ്ഐമാരായ സജിത്ത്മോൻ, അനീഷ് വിജയൻ, സിപിഒ എം.എ.നിയാസ്, എസ്‌സിപിഒ തോമസ് സ്‌റ്റാൻലി എന്നിവരുടെ നേത്യത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

Leave a Reply

spot_img

Related articles

പിഎം ശ്രീ പദ്ധതിയില്‍ തുടരാൻ സർക്കാർ തീരുമാനിച്ചതായി മുഖ്യമന്ത്രി

പിഎം ശ്രീ പദ്ധതിയില്‍ തുടരാൻ സർക്കാർ തീരുമാനിച്ചതായി മുഖ്യമന്ത്രി വി ഡി സതീശൻ .ഉപസമിതി റിപ്പോർട്ടിന് ശേഷമാകും അന്തിമ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.അതേസമയം, പദ്ധതിയില്‍...

മാസപ്പടി കേസില്‍ വീണ അൽപ സമയത്തിനുള്ളിൽ ഇ.ഡിക്കു മുന്നില്‍ ഹാജരാകും

എക്‌സാലോജിക്- സി.എം.ആര്‍.എല്‍. മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ ടി. വീണ അൽപ സമയത്തിനുള്ളിൽ ഇ.ഡിക്കു മുന്നില്‍ ഹാജരാകും.പത്തരയോടെ കൊച്ചി ഓഫീസില്‍...

പരീക്ഷയ്‌ക്കെത്തിയ നഴ്‌സിങ് വിദ്യാര്‍ത്ഥിനി കൊല്ലത്ത് ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്

പരീക്ഷയ്‌ക്കെത്തിയ നഴ്‌സിങ് വിദ്യാര്‍ത്ഥിനി കൊല്ലത്ത് ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്.കൊല്ലം ബെന്‍സിഗര്‍ നഴ്‌സിങ് കോളേജിലെ വിദ്യാര്‍ത്ഥിനിയായിരുന്ന ഫെബിന സാജന്റെ (23) മരണമാണ് ക്രൈംബ്രാഞ്ച്...

പാലക്കാട് വീണ്ടും ഡെങ്കിപ്പനി മരണം

പാലക്കാട് വീണ്ടും ഡെങ്കിപ്പനി മരണം.പാലക്കാട് കരിമ്പുഴ ആറ്റാശ്ശേരി വള്ളിക്കാട്ടിൽ ജിജോ മോഹൻ (42) ആണ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്.പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേയാണ് മരണം....