നവകേരള യാത്രയ്ക്കിടെ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ മർദിച്ച കേസില്‍ തിരിച്ചറിയല്‍ പരേഡ് പൂർത്തിയായി.അഞ്ച് പ്രതികളെയും തിരിച്ചറിഞ്ഞുവെന്ന് മർദനമേറ്റ യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ എ ഡി തോമസ് എംഎല്‍എയും അജയ് ജുവല്‍ കുര്യാക്കോസും അറിയിച്ചു. ആക്രമിക്കാൻ ഉപയോഗിച്ച ലാത്തി ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും ലാത്തി സറണ്ടർ ചെയ്തുവെന്ന പ്രതിഭാഗത്തിന്റെ വാദം കള്ളമാണെന്നും സറണ്ടർ ചെയ്തു എന്ന് കോടതിയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്നും എ ഡി തോമസ് പറഞ്ഞു.മർദനത്തിനിരയായ എ ഡി തോമസ്, അജയ് ജുവല്‍ കുര്യാക്കോസ് ഒന്നാം സാക്ഷി ജോജി മോൻ ജോസഫ് (ദൃശ്യങ്ങള്‍ പകർത്തിയയാള്‍), അന്ന് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന മൂന്ന് ലോക്കല്‍ പൊലീസ് ഉദ്യഗസ്ഥർ എന്നിവരാണ് പ്രതികളായ അഞ്ചുപേരെയും തിരിച്ചറിഞ്ഞത്.

