സസ്പെൻഷനിലുള്ള പോലീസുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി

ഒരു വർഷമായി സസ്പെൻഷനിലുള്ള പോലീസുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി.

സുല്‍ത്താൻ ബത്തേരി സ്റ്റേഷനില്‍ സിവില്‍ പോലീസ് ഓഫീസറായിരുന്ന പട്ടാണിക്കൂപ്പ് മാവേലി പുത്തൻപുര ജീൻസൻ സണ്ണിയാണ് (35) മരിച്ചത്.ശനിയാഴ്ച രാത്രി വീട്ടിലെ കിടപ്പുമുറിയിലാണ് മരിച്ച നിലയില്‍ കണ്ടത്.

ശനിയാഴ്ച ഉച്ചകഴിഞ്ഞ് ജിൻസൻ മുറിയില്‍ കയറി വാതില്‍ അടച്ചിരുന്നു. രാത്രിയായിട്ടും പുറത്തുകാണാത്തതിനെത്തുർന്നു വീട്ടുകാർ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. വാതില്‍ ബലമായി തുറന്ന് നോക്കിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടത്.

റിട്ട. വില്ലേജ് ഓഫീസർ സണ്ണി-ജസി ദമ്പതികളുടെ മകനാണ് ജിൻസൻ. വിവാഹമോചിതനാണ്. അച്ചടക്കലംഘനത്തിനായിരുന്നു സസ്പെൻഷൻ.

Leave a Reply

spot_img

Related articles

പ്രധാനമന്ത്രി വിഴിഞ്ഞത്തേക്ക് യാത്ര തിരിച്ചു

തുറമുഖം രാജ്യത്തിന് സമർപ്പിക്കുവാൻ പ്രധാനമന്ത്രി വിഴിഞ്ഞത്തേക്ക് യാത്ര തിരിച്ചു. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ വിഴിഞ്ഞം തുറമുഖത്തിന്റെ കമ്മീഷനിംഗ് ഇന്ന്.രാവിലെ 11 മണിക്കാണ് ഉദ്ഘാടനം. ഗവര്‍ണര്‍...

കൊച്ചി വിമാനത്താവളത്തിൽ ബോംബ് ഭീഷണി

കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ബോംബ് ഭീഷണി. ഇന്നലെ രാത്രിയാണ് ഡി ഐ ജിയുടെ ഔദ്യോഗിക മെയിലിലേക്ക് ബോംബ് ഭീഷണി വന്നത്. വിമാനത്താവളത്തിൽ ബോംബ് സ്‌ക്വാഡിന്റെ...

പെരിന്തൽമണ്ണക്കടുത്ത് മണ്ണാർ മലയിൽ വീണ്ടും പുലി ഇറങ്ങി

മലപ്പുറം പെരിന്തൽമണ്ണക്കടുത്ത് മണ്ണാർ മലയിൽ വീണ്ടും പുലി ഇറങ്ങി. റോഡ് മുറിച്ചു കടന്ന് പുലി വരുന്നത് നാട്ടുകാർ സ്ഥാപിച്ച ക്യാമറയിൽ പതിഞ്ഞു.ഒരു മാസം മുമ്പും...

പ്രധാനമന്ത്രി മെയ് 2ന് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം കമ്മീഷൻ ചെയ്യും

ചരിത്രത്തിൽ ഇടംനേടാനിരിക്കുന്ന ഒരവിസ്മരണീയ നിമിഷത്തിനാണ് മേയ് 2ന് നാട് സാക്ഷ്യം വഹിക്കാൻ പോകുന്നതെന്ന് തുറമുഖ വകുപ്പ് മന്ത്രി വി എൻ വാസവൻ. മേയ് 2ന്...