സുബ്രഹ്മണ്യ ക്ഷേത്രങ്ങളിൽ ഇന്ന് തൈപ്പൂയം ആഘോഷിക്കും.പെരുന്ന സുബ്രഹ്മണ്യ ക്ഷേത്രത്തിൽ കിഴക്കുംഭാഗം, പടിഞ്ഞാറ്റുംഭാഗം കാവടി കമ്മിറ്റികളുടെ നേതൃത്വത്തിലാണ് ആഘോഷങ്ങൾ. തൃപ്പൂണിത്തുറ കാവടി, തൃശൂർ കാവടി, മണക്കാട് പൂക്കാവടി, മയൂര നൃത്തം, തെയ്യം, കരകം, മയിലാട്ടം, ഭൂതവും തിറയും, കെട്ടുകാള, രഥങ്ങൾ, ഗജരാജാക്കന്മാർ തുടങ്ങിയവ ആഘോഷത്തിനു മിഴിവേകും.
കിഴക്കുംഭാഗത്തിന്റെ കുട്ടികളുടെ കാവടി ഇന്നു രാവിലെ 9നു തൃക്കണ്ണാപുരം ക്ഷേത്രത്തിൽ നിന്നാരംഭിക്കും. ഉച്ചകഴിഞ്ഞ് 3നു കാവടിയാട്ടം പെരുന്ന മാരണത്തുകാവ് അംബികാ ക്ഷേത്രത്തിൽ നിന്നാരംഭിക്കും.പടിഞ്ഞാറ്റു ഭാഗത്തിന്റെ കുട്ടികളുടെ കാവടി രാവിലെ 9ന് വാസുദേവപുരം ക്ഷേത്രത്തിൽ നി ന്നാരംഭിക്കും. പടിഞ്ഞാറ്റുംഭാഗ ത്തിൻ്റെ കാവടിയാട്ടം ഉച്ചകഴി ഞ്ഞ് 3നു വാസുദേവപുരം ക്ഷേത്രത്തിൽ നിന്നാരംഭിക്കും. തുടർന്ന് വൈകിട്ട് 5നു പെരുന്ന സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ഗജ രാജസംഗമം നടക്കും.
ആർപ്പൂക്കര സുബ്രഹ്മണ്യ ക്ഷേത്രത്തിൽ പുലർച്ചെ 5നു നിർമാല്യദർശനം, 5.15നു പാലഭിഷേകം, 6നു ഗണപതിഹോമം എന്നിവ നടന്നു.7.30നു പഞ്ചാമൃത അഭിഷേകം, 9.30നു പാൽക്കാവടി വരവ്, 10നു നവകാഭിഷേകം, കാവടി അഭിഷേകം, വൈകിട്ട് 6നു മുത്താരമ്മൻ ക്ഷേത്രത്തിൽ നിന്നു കാവടി പുറപ്പാട്, 6.30നു കുങ്കുമക്കാവടി വരവ്, 7.30നു കാവടി അഭിഷേകം, ഭജന, പ്രസാദവിതരണം എന്നിവ നടക്കുമെന്ന് ഉപദേശക സമിതി ഭാരവാഹികൾ അറിയിച്ചു.