ലോക ചെസ് ചാംപ്യന്‍ ഗുകേഷിന് 5 കോടി പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാർ

ലോക ചെസ് ചാംപ്യനായ ഡി ഗുകേഷിന് 5 കോടി പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍. മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ സാമൂഹിക മാധ്യമത്തിലൂടെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.ഫൈനലില്‍ ചൈനയുടെ ഡിങ് ലിറനെ പരാജയപ്പെടുത്തിയാണ് ഗുകേഷ് ചാംപ്യന്‍ പട്ടം സ്വന്തമാക്കിയത്. ലോക ചെസ് കിരീടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടവും 18കാരനായ ഗുകേഷ് ഇതിനോടകം സ്വന്തമാക്കി. വിശ്വനാഥന്‍ ആനന്ദിനു ശേഷം ലോക ചാംപ്യനാകുന്ന ആദ്യ ഇന്ത്യന്‍ താരമായും ഗുകേഷ് മാറി.ഗുകേഷിന്റെ ചരിത്ര വിജയം രാജ്യത്തിനു അഭിമാനവും സന്തോഷവും നല്‍കിയെന്നു സ്റ്റാലിന്‍ വ്യക്തമാക്കി. ഇനിയും കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കാന്‍ കഴിയട്ടെന്നും അദ്ദേഹം കുറിച്ചു.14ാം റൗണ്ടില്‍ ചൈനയുടെ ഡിങ് ലിറന്‍ വരുത്തിയ അപ്രതീക്ഷിത പിഴവ് മുതലെടുക്കാന്‍ ഗുകേഷിന് കഴിയുകയായിരുന്നു

Leave a Reply

spot_img

Related articles

ജോഷിമാത്യു വിൻ്റെ ദൈവത്താൻ കുന്ന് റിലീസ് ചെയ്യുന്നു

ബ്ലാക്ക് ഫോറസ്റ്റ്, അങ്ങു ദൂരെ ഒരു ദേശത്ത്... എന്നീ ചിത്രങ്ങൾക്ക് ശേഷം സംവിധായകൻ ജോഷി മാത്യുവും നിർമ്മാതാവ് ബേബി മാത്യു സോമ തീരവും വീണ്ടും...

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...