ക്ഷേത്രങ്ങൾ രാഷ്ട്രീയാവശ്യങ്ങൾക്ക് ഉപയോഗിക്കാൻ അനുവദിക്കരുതെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡിന് ഹൈക്കോടതി നിർദേശം നൽകി.രാഷ്ട്രീയാവശ്യങ്ങൾക്ക് മതസ്ഥാപനങ്ങൾ ദുരുപയോഗം ചെയ്യുന്നത് തടയുന്ന റിലീജ്യസ് ഇൻസ്റ്റിറ്റിയൂഷൻസ് (പ്രിവൻഷൻ ഓഫ് മിസ്യൂസ്) നിയമം കർശനമായി പാലിക്കണമെന്നാണ് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളീകൃഷ്ണ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. കൊല്ലം കടയ്ക്കൽ ദേവീക്ഷേത്രം ഉത്സവത്തിൽ വിപ്ലവഗാനം പാടിയതിനെതിരായ ഹർജിയിലാണ് ഉത്തരവ്.