‘പത്തു ദിവസം … അതിൻ്റെയുള്ളിൽ അവൻ്റെ മരണത്തിനു പിന്നിലുള്ള ആരായാലും അവരെ നിങ്ങളുടെ മുമ്പിൽ കൊണ്ടുചെന്നു നിർത്തും’; ‘ആരം’ ചിത്രത്തിൻ്റെ ട്രയിലർ പുറത്തുവിട്ടു

‘പത്തു ദിവസം … *അതിൻ്റെയുള്ളിൽ അവൻ്റെ മരണത്തിനു പിന്നിലുള്ള ആരായാലും അവരെ നിങ്ങളുടെ മുമ്പിൽ കൊണ്ടുചെന്നു നിർത്തും,.ഒരു മർഡർ ഇൻവസ്റ്റിഗേഷൻ്റെ എല്ലാ നടപടിക്രമങ്ങളും കോർത്തിണക്കിക്കൊണ്ട് ,അതും പൂർണ്ണമായും ത്രില്ലെർ ജോണറിലുള്ള ഒരു ട്രയിലർ പുറത്തുവിട്ടിരിക്കുന്നു…പ്രശസ്ത ആഡ് ഫിലിം മേക്കർ രജീഷ് പരമേശ്വരൻ സംവിധാനം ചെയ്യുന്ന ആരം എന്ന ചിത്രത്തിൻ്റെ ട്രയിലാ റിണിത്.അതിലെ സുപ്രധാനമായ ഒരു രംഗം ഒന്നു ശ്രദ്ധിക്കാം
പത്തു ദിവസം അതിനുള്ളിൽ അവൻ്റെ മരണത്തിനു പിന്നിലുള്ള വർ ആരായാലും നിങ്ങളുടെ മുമ്പിൽ കൊണ്ടു ചെന്നെത്തിക്കും…”ട്രെയിലറിലെ ഓരോ വാക്കും ഒരു മർഡർ ഇൻവസ്റ്റിഗേഷൻ്റെ നാനാ വശങ്ങളിലേക്കും കടന്നുചെല്ലുന്നു…
പൊലീസ്വിൻ്റെ അന്വേഷണം…. രാഷ്ട്രീയ സ്വാധീനം… മീഡിയായുടെ കാഴ്ച്ചപ്പാടുകൾ … അങ്ങനെ നീളുന്നു ആപട്ടിക …
എന്തായാലും പ്രേഷകരെ ഏറെ ആകാംക്ഷയിലേക്കു നയിക്കുന്ന താണ്. ഓരോ രംഗവും.ഈ ട്രയിലർ, ഈ ചിത്രത്തിൻ്റെ പൊതുസ്വഭാവത്തെത്തന്നെ കാട്ടിത്തരുന്നു…സൈജു കുറുപ്പാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ സി. ഐ ആൻ്റോ ഈപ്പനെ അവതരിപ്പിക്കുന്നത്.സൈജു കുറിപ്പിൻ്റെ അഭിനയ ജീവിതത്തിൽ ഇതാദ്യമായാണ് വളരെ ഗൗരവ സ്വഭാവമുള്ള ഇത്തരമൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത് . കോഴിക്കോടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഇൻവസ്റ്റിഗേഷൻ ത്രില്ലർ സിനിമയാണ് ആരത്തിലൂടെ രജീഷ് പരമേശ്വരൻ അവതരിപ്പിക്കുന്നത്.ഗുഡ് ഹോപ്പ് പ്രൊഡക്‌ഷൻസിൻ്റെ ബാനറിൽഡോ. ജുനൈസ് ബാബുവാണ് ഈ ചിത്രം നിർമ്മിക്കുന്നത്.അഞ്ജു കുര്യൻ, സിദ്ദിഖ്, സുധീഷ്, മീരാ വാസുദേവ്. അഷ്ക്കർ അലി, ഷഹീൻ സിദ്ദിഖ്,
ദിനേശ് പ്രഭാകർ മനോജ്.കെ.യു ,-ജയരാജ് വാര്യർ, അപ്പുണ്ണി ശശി, ഉണ്ണി ലാലു, ഗോകുലൻ,സുരദി സന്തോഷ് രമാദേവി, മാസ്റ്റർ ആദം എറിക്ക്,,എന്നിവരും പ്രധാന താരങ്ങളാണ്.സുഗീത് സംവിധാനം ചെയ്ത കിനാവള്ളി എന്ന ചിത്രത്തിന് തിരക്കഥ ഒരുക്കി ശ്രദ്ധേയനായവിഷ്ണു രാമചന്ദ്രനാണ് ഈ ചിത്രത്തിൻ്റെതിരക്കഥ രചിച്ചിരിക്കുന്നത്.
ഗാനങ്ങൾ – കൈതപ്രം,,ജിസ് ജോയ്, ജോപോൾ ‘
സംഗീതം – രോഹിത് ഗോപാലകൃഷ്ണൻ ‘
ജെയ്ക്ക് ബിജോയ്സിൻ്റെ പ്രധാന സഹായിയായി പ്രവർത്തിച്ചു പോന്ന രോഹിത് സ്വതന്ത്ര സംഗീത സംവിധായകനാകുകയാണ് ഈ ചിത്രത്തിലൂടെ.
പ്രൊഡക്ഷൻ ഡിസൈനർ – ബാബു പിള്ള’
കോസ്റ്റ്യൂം ഡിസൈൻ- സുജിത് മട്ടന്നൂർ.
മേക്കപ്പ- കിരൺ മനോജ്..
സ്റ്റിൽസ് – സിബിചീരൻ.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – ഷിബിൻ കൃഷ്ണ..
സൗണ്ട് ഡിസൈൻ -റോബിൻ ടോം .
കോറിയോഗ്രഥി- ശ്രീജിത്ത് ഡാൻസ് സിറ്റി..
ഫിനാൻസ് കൺട്രോളർ- സിജോ ഡൊമിനിക്ക് .
ഡിസൈൻ- മാമി ജോ.
ഡിജിറ്റൽ മാർക്കറ്റിംഗ് – മാംഗോ സ്പേസ് .
മാർക്കറ്റിംഗ് ആൻഡ് അഡ്വർട്ടൈസിംഗ്- ബ്രിംഗ് ഫോർത്ത് ..
പ്രൊഡക്ഷൻ മാനേജർ – മെഹ്മൂദ് കാലിക്കട്ട്.
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – ഷാജി കൊല്ലം.
പ്രൊഡക്ഷൻ കൺട്രോളർ. നികേഷ്
നാരായണൻ.
ഗുഡ് ഫെല്ലാസ് റിലീസ്സ്യം, റോവാൻ എൻ്റെർടൈൻമെൻ്റുംചേർന്ന് സെപ്റ്റംബറിൽ ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.
വാഴൂർ ജോസ്.

Leave a Reply

spot_img

Related articles

നറുതിങ്കൾ നീ… നിധിയാണെന്നും …’ആരം’ ലിറിക്കൽ വീഡിയോ എത്തി

നറുതിങ്കൾ നീ...നിധിയാണെന്നും...ഒരു തൂവൽ തണലാകും...മൊഴിയാണെന്നുംരജീഷ് പരമേശ്വരൻ സംവിധാനം ചെയ്യുന്ന ആരം എന്ന ചിത്രത്തിലെ ഇന്നു പുറത്തുവിട്ട ഗാനമാണിത്.ലിറിക്കൽ വീഡിയോയായിട്ടാണ് ഈ ഗാനം പ്രകാശനം ചെയ്തിരിക്കുന്നത്.പ്രശസ്‌ത...

”സാറെ പച്ചയാ അപ്പുറത്ത് … എടാ കേരളാ പോലീസ്സാ ഇപ്പുറത്ത്” തകർപ്പൻ രംഗങ്ങളുമായി ‘ലോ ആൻഡ് ഓർഡർ’ ട്രെയിലർ എത്തി

''സാറെ പച്ചയാ അപ്പുറത്ത് ... എടാ കേരളാ പോലീസ്സാ ഇപ്പുറത്ത്" തകർപ്പൻ രംഗങ്ങളുമായി 'ലോ ആൻഡ് ഓർഡർ' ട്രെയിലർ എത്തി.തകർപ്പൻ ആക് ഷൻരംഗങ്ങൾ. ഇമോഷണൽ...

എം. പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു

ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം സെപ്റ്റംബർ പതിനൊന്ന് വെള്ളിയാഴ്ച്ച...

രഞ്ജിത്തിൻ്റെ ‘ലോ & ആൻഡ് ഓർഡറി’ലൂടെ അഞ്ചു പുതുമുഖങ്ങളെ മലയാള സിനിമക്കു പരിചയ പ്പെടുത്തുന്നു

പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള സിനിമക്കു പരിചയ പ്പെടുത്തുന്നു.എസ്.ഐ....