തഹാവൂർ റാണയുമായി ഇന്ത്യയിൽ നിന്നുള്ള ഉദ്യോഗസ്ഥർ രാവിലെയോടെ രാജ്യത്തെത്തും.തഹാവൂർ റാണയെ ഇന്ത്യൻ സംഘത്തിനു കൈമാറിയെന്നു യുഎസ് അറിയിച്ചു. ഇന്ത്യയ്ക്കു കൈമാറുന്നതു സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടു റാണ സമർപ്പിച്ച ഹർജി യുഎസ് സുപ്രീംകോടതി തള്ളിയതിനു പിന്നാലെയാണു ഇന്ത്യ നടപടികൾ വേഗത്തിലാക്കിയത്. ഇന്ത്യയുടെ കസ്റ്റഡിയിലായ തഹാവൂർ റാണയുടെ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.