ജിസ് ജോയ് ചിത്രം തലവന് നാളെ തീയറ്ററുകളിലേക്ക് എത്തുകയാണ്.
ഏറെ ആകാംക്ഷയോടെയാണ് ഈ സിനിമയ്ക്കായി ആളുകൾ കാത്തിരിക്കുന്നത്.
രണ്ട് വ്യത്യസ്ത റാങ്കുകളിലുള്ള പോലീസ് ഓഫീസർമാരുടെ ഇടയിലുണ്ടാകുന്ന പ്രശ്നങ്ങളാണ് ഈ സിനിമ വഴി ആളുകളിലേക്ക് എത്തിക്കുന്നത്.
എന്തായാലും, ബിജു മേനോൻ – ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ഈ ജിസ് ജോയ് ചിത്രത്തിനായി കട്ട വെയിറ്റിംഗിലാണ് ആരാധകർ.
അരുൺ നാരായൺ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഈ ചിത്രം മലബാറിലെ നാട്ടിൻപുറങ്ങളെ പ്രധാന പശ്ചാത്തലമാക്കി ഒരുക്കുന്ന ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറാണ്.
അനുശ്രീ, മിയ, ദിലീഷ് പോത്തൻ, കോട്ടയം നസീർ, ശങ്കർ രാമകൃഷ്ണൻ, ജോജി കെ. ജോൺ, ദിനേശ്, അനുരൂപ്, നന്ദൻ ഉണ്ണി, ബിലാസ് എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. എന്തായാലും, കാത്തിരുന്ന് കാണാം.