കേരളത്തിന്റെ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം വളരുകയാണെന്ന് ഡോ: തരൂര്‍ പറയുന്നതില്‍ തെറ്റില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ എസ് ശബരീനാഥന്‍. ഇതിന്റെ ഭാഗമായി നില്‍ക്കുന്നവരില്‍ പലരും സുഹൃത്തുക്കളാണ്, അവര്‍ക്ക് നല്ല കഴിവുണ്ട്, നല്ല പ്രതീക്ഷയുണ്ട്. സര്‍ക്കാരിന്റെ സഹായത്തോടെയും ഇല്ലാതെയും അവര്‍ കുറെ കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്ന് ശബരീനാഥന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.ഡോ: തരൂരിന്റെ ലേഖനത്തില്‍ സര്‍ക്കാര്‍ പുറത്തുവിട്ട ചില ‘cherrypicked’ മാനദണ്ടങ്ങള്‍ക്കപ്പുറം സ്റ്റാര്‍ട്ടപ്പുകളെ വിലയിരുത്താനുള്ള മറ്റു ചില കണക്കുകള്‍ കൂടി അദ്ദേഹം പരാമര്‍ശിച്ചാല്‍ പൂര്‍ണതലഭിക്കുമായിരുന്നുവെന്നും അതോടൊപ്പം ഈ വിഷയത്തില്‍ അധിഷ്ടിതമായി ഒരു ലേഖനം എഴുതുമ്പോള്‍ ഡോ തരൂരിന് ചിലതുകൂടി ചേര്‍ത്തുപറയാമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കുന്നു.