ആ പഴയ ലാലേട്ടൻ! തരുൺ മൂർത്തി-മോഹൻലാൽ ചിത്രത്തിന്റെ ടൈറ്റിലെത്തി.

മോഹൻലാലിന്റെ 360-ാം ചിത്രത്തിന്റെ ടൈറ്റിൽ പുറത്തുവിട്ടു. തരുൺമൂർത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് തുടരും എന്നാണ്. സോഷ്യൽ മീഡിയ പേജുകളിലൂടെ മോഹൻലാൽ തന്നെയാണ് ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചത്. ഫീൽഗുഡ് ചിത്രമെന്ന് സൂചന നൽകുന്നതാണ് ടൈറ്റിൽ പോസ്റ്റർ. വിൻ്റേജ് ലുക്കിലുള്ള മോഹൻലാലിനൊപ്പം സ്കൂൾ കുട്ടികളെയും പോസ്റ്ററിൽ കാണാം. 99 ദിവസത്തെ ചിത്രീകരണത്തിനൊടുവിൽ കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പാക്കപ്പായത്. ഇത് സംവിധായകൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.രജപുത്ര വിഷ്വൽ മീഡ‍ിയയുടെ ബാനറിൽ എം.രഞ്ജിത്താണ് ചിത്രം നി‍ർമിക്കുന്നത്. ഫാമിലി ആക്ഷൻ ഡ്രാമ ജോണറിൽ ഒരുങ്ങുന്ന ചിത്രത്തിൽ നായികയായി എത്തിയത് ശോഭനയായിരുന്നു. എവർഗ്രീൻ ജോഡി 15 വർഷത്തിന് ശേഷം സ്ക്രീനിൽ ഒരുമിക്കുന്നു എന്നൊരു പ്രത്യേകതയും ഈ ചിത്രിത്തിനുണ്ടായിരുന്നു. ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു, ബിനു പപ്പു, എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്

Leave a Reply

spot_img

Related articles

കന്നഡ സീരിയല്‍ നടി ശോഭിത ശിവണ്ണ മരിച്ച നിലയില്‍

കന്നഡ സീരിയല്‍ നടി ശോഭിത ശിവണ്ണയെ (30) മരിച്ച നിലയില്‍ കണ്ടെത്തി.ഹെെദരാബാദില്‍ വെച്ചാണ് മരണം. ഹാസൻ സ്വദേശിനിയാണ്. കന്നഡ സീരിയലുകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ...

സിനിമ നിര്‍മ്മാതാവ് മനു പത്മനാഭന്‍ നായര്‍ അന്തരിച്ചു

ഐടി വിദഗ്‌ധനും ചലച്ചിത്ര നിർമാതാവുമായ കോട്ടയം ആനിക്കാട് പാണ്ടിപ്പള്ളിൽ (ബിത്ര) പി.മനു (51) അന്തരിച്ചു. സംസ്കാരം പിന്നീട്. പത്മനാഭന്റെയും ജാൻവിഅമ്മയുടെയും മകനാണ്. വെ ള്ളം,...

ബിഗ് ബഡ്ജറ്റ് ചിത്രം ‘സുമതി വളവ്’ ചിത്രീകരണം പാലക്കാട് ആരംഭിച്ചു

ബിഗ് ബഡ്ജറ്റ് ചിത്രം സുമതി വളവിലൂടെ മലയാള സിനിമാ പ്രൊഡക്ഷൻ രംഗത്തേക്ക് ചുവടുവച്ച് തിങ്ക് സ്റ്റുഡിയോസ്. മാളികപ്പുറം എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം സംവിധായകൻ...

ഫ്രൈഡേ ഫിലിം ഹൗസിൻ്റെ ‘പടക്കളം’ പൂർത്തിയായി

ഫ്രൈഡേ ഫിലിം ഹൗസിൻ്റെ ബാനറിൽ വിജയ് ബാബു , വിജയ് സുബ്രഹ്മണ്യം എന്നിവർ നിർമ്മിച്ച് നവാഗതനായ മനുസ്വരാജ് സംവിധാനം ചെയ്യുന്ന പടക്കളം എന്ന ചിത്രത്തിൻ്റെ...