70-ാമത് ഫിലിംഫെയർ അവാർഡ്‌സ് സൗത്ത് നിശ കൊച്ചിയിൽ നടന്നു

70-ാമത് ഫിലിംഫെയർ അവാർഡ്‌സ് സൗത്ത് നിശ കൊച്ചിയിൽ പ്രൗഢഗംഭീരമായി നടന്നു.2024-ലെ മികച്ച പ്രതിഭകളെ ആദരിച്ച ചടങ്ങിൽ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ സിനിമാ ലോകത്തെ പ്രമുഖർ പങ്കെടുത്തു. മലയാളത്തിൽ ‘ഭ്രമയുഗ’ത്തിലെ അഭിനയത്തിന് മമ്മൂട്ടി മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കി. തന്റെ 16-ാമത് ഫിലിംഫെയർ പുരസ്‌കാരമാണിതെന്നും സിനിമയെന്നത് വലിയ ടീമിന്റെ അധ്വാനമാണെന്നും മമ്മൂട്ടി പറഞ്ഞു. മികച്ച നടൻ വിഭാഗത്തിൽ നാമനിർദ്ദേശം ചെയ്യപ്പെട്ട ആസിഫ് അലി, ബേസിൽ ജോസഫ് എന്നിവരുമായി അദ്ദേഹം തൻ്റെ ട്രോഫി വേദിയിൽ പങ്കുവെച്ചു. ‘ആടുജീവിതം’ അഞ്ചുപുരസ്‌കാരങ്ങൾ കരസ്ഥമാക്കി മികച്ച നേട്ടം കൈവരിച്ചു. പൃഥ്വിരാജ് (മികച്ച നടൻ ക്രിട്ടിക്‌സ്), റഫീഖ് അഹമ്മദ് (മികച്ച വരികൾ), ജിതിൻ രാജ് (മികച്ച ഗായകൻ), കെ.ആർ. ഗോകുൽ (മികച്നവാഗത നടൻ) സുനിൽ കെ.എസ്. (മികച്ച ഛായാഗ്രഹണം) എന്നിവരാണ’ആടുജീവിത’ത്തിലൂടെ നേട്ടം കൈവരിച്ചത്.’കിഷ്‌കിന്ധാകാണ്ഡം’ എന്ന ചിത്രം മികച്ച ചിത്രം (ക്രിട്ടിക്‌സ്), വിജയാരാഘവൻ (മികച്ച സഹനടൻഉൾപ്പെടെ നാലുപുരസ്‌കാരങ്ങൾ നേടി.
മികച്ച നടൻ ക്രിട്ടിക്‌സ് പുരസ്‌കാരപൃഥ്വിരാജും ആസിഫ് അലിയും പങ്കിട്ടു. അഭിമന്യു എസ്. തിലകൻ, മേതിൽ ദേവിക എന്നിവർ മികച്ച നവാഗത താരങ്ങളായി തിരഞ്ഞെടുക്കപ്പെട്ടു.

Leave a Reply

spot_img

Related articles

അമ്മയിലെ പ്രശ്നങ്ങളില്‍ ‌‌തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളില്‍ പ്രതികരിച്ച്‌ ശ്വേതാ മേനോൻ

അമ്മയിലെ പ്രശ്നങ്ങളില്‍ ‌‌തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളില്‍ പ്രതികരിച്ച്‌ ശ്വേതാ മേനോൻ .ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ആരോപണ വിധേയർ താൻ ഉള്ളിടത്തോളം അമ്മയുടെ തലപ്പത്ത് വരില്ലെന്ന്...

‘അമ്മ’യുടെ അഡ്ഹോക്ക് കമ്മിറ്റി കണ്‍വീനർ സ്ഥാനത്ത് നിന്ന് രമേഷ് പിഷാരടി രാജിവെച്ചു

താരസംഘടനയായ 'അമ്മ'യുടെ അഡ്ഹോക്ക് കമ്മിറ്റി കണ്‍വീനർ സ്ഥാനത്ത് നിന്ന് നടനും സംവിധായകനുമായ രമേഷ് പിഷാരടി രാജിവെച്ചു.സംഘടനയുടെ പ്രവർത്തനങ്ങള്‍ കോടതി കയറുന്ന സാഹചര്യം ഉണ്ടാകാൻ താൻ...

ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം ഇന്നുണ്ടായേക്കും

എഴുപത്തിരണ്ടാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിച്ചേക്കും.ഇത്തവണത്തെ അവാർഡ് നിർണയ ജൂറിയെ നയിക്കുന്നത് പ്രശസ്ത മലയാളി സംവിധായകൻ ജയരാജാണ്.അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള പതിനൊന്നംഗ ജൂറി ചിത്രങ്ങളുടെ...

അന്‍സിബ ഹസ്സന്റെ പരാതിയില്‍ ടിനി ടോമിനെതിരെ ഇന്ന് കേസെടുക്കും

നടി അന്‍സിബ ഹസ്സന്റെ പരാതിയില്‍ നടന്‍ ടിനി ടോമിനെതിരെ ഇന്ന് കേസെടുക്കും .കടവന്ത്ര പൊലീസായിരിക്കും ടിനി ടോമിനെതിരെ കേസെടുക്കുക.ടിനിക്കെതിരെ കേസെടുക്കാന്‍ കടവന്ത്ര പൊലീസിന് എറണാകുളം...