മലങ്കര കത്തോലിക്കാ സഭയുടെ 95-ാമത് പുനരൈക്യ വാർഷികാഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം

മലങ്കര കത്തോലിക്കാ സഭയുടെ 95-ാമത് പുനരൈക്യ വാർഷികാഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. പത്തനംതിട്ട രൂപതയുടെ ആതിഥേയത്വത്തില്‍ അടൂർ ഓള്‍ സെയിന്‍റ്സ് പബ്ലിക് സ്കൂളിലാണ് പുനരൈക്യ വാർഷികാഘോഷം.സമ്മേളന നഗറില്‍ കർദിനാള്‍ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ പതാക ഉയർത്തും.ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, അടൂർ നഗരസഭാധ്യക്ഷൻ കെ. മഹേഷ്കുമാർ എന്നിവർ പ്രസംഗിക്കും.നാളെ വൈകുന്നേരം അഞ്ചിന് ബൈബിള്‍ കണ്‍വൻഷൻ ആർച്ച്‌ബിഷപ് ഡോ.തോമസ് മാർ കൂറിലോസ് ഉദ്ഘാടനം ചെയ്യും. വേറ്റിനാട് കാർമല്‍ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ.ഡാനിയേല്‍ പൂവണ്ണത്തില്‍ വചനശുശ്രൂഷ നിർവഹിക്കും.18, 19 തീയതികളിലും വൈകുന്നേരം വചനശുശ്രൂഷ തുടരും. 19ന് ഉച്ചകഴിഞ്ഞ് ഭക്തസംഘടന സമ്മേളനങ്ങള്‍. വൈകുന്നേരം 5.30ന് നിഖ്യാ സുന്നഹദോസിന്‍റെ 1700-ാം വാർഷികവും നടക്കും. 20നാണ് സഭാസംഗമവും പുനരൈക്യ വാർഷിക സമ്മേളനവും നടക്കുന്നത്.

Leave a Reply

spot_img

Related articles

കോടാലിയില്‍ പാമ്പുകടിയേറ്റ സഹോദരങ്ങളുടെ വീടിന്റെ തറയുടെ ഒരു ഭാഗം പൊളിച്ച്‌ പരിശോധന

തൃശൂർ കോടാലിയില്‍ പാമ്പുകടിയേറ്റ സഹോദരങ്ങളുടെ വീടിന്റെ തറയുടെ ഒരു ഭാഗം പൊളിച്ച്‌ പരിശോധന.വീടിന്‍റെ പല ഭാഗങ്ങളിലായി തുടർച്ചയായി പാമ്പിനെ കണ്ടതിന്‍റെ പശ്ചാത്തലത്തിലാണ് പൊളിച്ച്‌ പരിശോധന.ഇന്നലെയും...

ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതിനെ തുടർന്ന് രണ്ടു പേർ മരിച്ച സംഭവത്തിൽ രാസപരിശോധന റിപ്പോർട്ട് പുറത്ത്; മരണകാരണം ഭക്ഷ്യ വിഷബാധയല്ല

ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതിനെ തുടർന്ന് രണ്ടു പേർ മരിച്ച സംഭവത്തിൽ രാസപരിശോധന റിപ്പോർട്ട് പുറത്ത്.മരണകാരണം ഭക്ഷ്യ വിഷബാധയല്ലെന്ന് രാസപരിശോധന റിപ്പോർട്ടിൽ പറയുന്നു. മരണത്തിന്...

ശബരിമല ക്ഷേത്രത്തിന് മുകളിൽ ഹെലികോപ്റ്റർ പറന്നു

ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്റ്റർ പറന്നു.ഹൈക്കോടതി നിയോഗിച്ച സ്പെഷ്യൽ കമ്മിഷണർ ആർ. ജയകൃഷ്ണൻ, സംഭവം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ശബരിമലയുടെ സുരക്ഷാചുമതലയുള്ള എ.ഡി.ജി.പി. എസ്.ശ്രീജിത്തിന്...

പാലക്കാട്ട് 41 ഡിഗ്രി സെൽഷ്യസ് വരെയും കൊല്ലത്തും തൃശൂരും 40 ഡിഗ്രി വരെയും ചൂട് ഉയരാമെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ്

ഇന്നു പാലക്കാട്ട് 41 ഡിഗ്രി സെൽഷ്യസ് വരെയും കൊല്ലത്തും തൃശൂരും 40 ഡിഗ്രി വരെയും ചൂട് ഉയരാമെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ്.കോട്ടയം, പത്തനംതിട്ട, എറണാകുളം,...