കോടതി വളപ്പിൽ നിന്ന് രക്ഷപ്പെട്ട പ്രതിയെ പിടികൂടി പോലീസ് ഉദ്യോഗസ്ഥൻ

കോടതി വളപ്പിൽ വച്ച് വിലങ്ങഴിച്ചപ്പോൾ ഓടി രക്ഷപ്പെട്ട പ്രതി ചെന്നു പെട്ടത് മാരത്തോൺ പുല്ലുപോലെ ഓടുന്ന ട്രാഫിക് സ്റ്റേഷനിലെ ഉദ്യോഗസ്ഥനു മുൻപിൽ. അതോടെ പ്രതിയുടെ കാര്യം കട്ട പൊക!

13 മൊബൈൽ ഫോണും, ലാപ്ടോപ്പും, 650 ഗ്രാം കഞ്ചാവുമായി റെയിൽവേ പോലീസ് അറസ്റ്റ് ചെയ്ത അസം സ്വദേശി ദിൽദാർ ഹുസൈനാണ് കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്ന സമയം രക്ഷപ്പെടാൻ ശ്രമിച്ചത്.

കോടതി വളപ്പിൽ നിന്നും ചാടി ബസേലിയസ് കോളേജ് ഭാഗത്തേക്ക് ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ കളക്ടറേറ്റ് ഭാഗത്ത് ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ ശശികുമാറാണ് പിന്നാലെ ഓടി സാഹസികമായി പിടികൂടിയത്.

Leave a Reply

spot_img

Related articles

ചരിത്രകാരൻ കെ. എൻ. പണിക്കർ അന്തരിച്ചു

ചരിത്രകാരൻ കെ. എൻ. പണിക്കർ അന്തരിച്ചു. തിരുവനന്തപുരം പട്ടം എസ്.യു.ടി ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.90 വയസായിരുന്നു. കാലടി സംസ്കൃത സർവകലാശാല വൈസ് ചാൻസലർ ആയി...

പാർട്ടി പദവിയിൽ നിന്ന് രാജിവച്ച് സി. സി. മുകുന്ദൻ

പാർട്ടി പദവിയിൽ നിന്ന് രാജിവച്ച് സി. സി. മുകുന്ദൻ. സി.പി.ഐ നാട്ടിക മണ്ഡലം കമ്മിറ്റിയിൽ നിന്നാണ് സി.സി. മുകുന്ദൻ രാജിവച്ചത്.നാട്ടികയിൽ സ്വതന്ത്രനായി മൽസരിക്കുമെന്ന് മുകുന്ദൻ...

കെ ബി ഗണേഷ്‌ കുമാറിനെതിരെ ഭാര്യ ബിന്ദു മേനോൻ

മന്ത്രി കെ ബി ഗണേഷ്‌കുമാറിനെതിരെ ഭാര്യ ബിന്ദു മേനോൻ.മന്ത്രിയെ വാളകത്തെ വീട്ടിൽ കണ്ടത് വളരെ മോശം സാഹചര്യത്തിലാണെന്നും ശ്രീലേഖയുടെ നിർദേശ പ്രകാരമാണ് പൊലീസ് സഹായം...

ആരോപണങ്ങൾക്ക് മറുപടിയുമായി കെ ബി ഗണേഷ്‌കുമാർ

സാമൂഹിക മാധ്യമങ്ങളിൽ ഉയർന്ന ആരോപണങ്ങളിൽ മറുപടിയുമായി ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാർ.തനിക്കെതിരെ ഉയരുന്ന ആരോപണം ശരിയാണെങ്കിലും അല്ലെങ്കിലും അത് വ്യക്തിപരമായ കാര്യമാണെന്നും അതിൽ...